അമരാവതി: വിശാഖപട്ടണത്തെ പുട്ടബന്ധ ഗ്രാമത്തിൽ 55 വയസുകാരന് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിലെ ജയറാം എന്ന കര്‍ഷകനെ നാട്ടുകാര്‍ മന്ത്രവാദിയെന്ന് ആരോപിച്ച് തീവെച്ച് കൊല്ലുകയായിരുന്നു. പെട്രോള്‍ ഒഴിച്ചാണ് ജയറാമിന് കത്തിച്ചത്. പത്ത് വയസുകാരി പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ മന്ത്രവാദിയെന്നാരോപിച്ച് ജയാറാമിനെ ക്രൂര മർദനത്തിരയാക്കിയ ശേഷമാണ് കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാരും പങ്കാളികളാണെന്നാണ് സൂചന. ജയറാമിന്‍റെ ബന്ധുക്കൾ ബുധനാഴ്‌ച വൈകിട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്.
അതേസമയം പെൺകുട്ടി രോഗബാധിതയായിരുന്നുവെന്നും ജയറാം മരണത്തിന് ഉത്തരവാദിയല്ലെന്നുമാണ് പൊലീസ് നിഗമനം. കൊലപാതകത്തിൽ പങ്കാളികളായവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.