ETV Bharat / bharat

കൊവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി ആരംഭിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ - പ്ലാസ്മ തെറാപ്പി ഉടൻ തന്നെ ആരംഭിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

പ്ലാസ്മ തെറാപ്പി നടപ്പിലാക്കാൻ ഏപ്രിൽ 14ന് ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയതായും അംഗീകാരം ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

Kejriwal  COVID-19 patients will start in 2-3 days  plasma enrichment technique  പ്ലാസ്മ ചികിത്സ  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  പ്ലാസ്മ തെറാപ്പി ഉടൻ തന്നെ ആരംഭിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ  കൊവിഡ്
അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Apr 17, 2020, 3:43 PM IST

ന്യൂഡൽഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഉടൻ തന്നെ പ്ലാസ്മ തെറാപ്പി ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ പ്ലാസ്മ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചികിത്സ ആരംഭിക്കും. ഇത് വിജയിച്ചാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും കെജ്‌രിവാൾ പറഞ്ഞു.

പ്ലാസ്മ ചികിത്സ നടപ്പിലാക്കാൻ ഏപ്രിൽ 14ന് ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയതായും അംഗീകാരം ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

അതേസമയം, 71 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. 15 ലക്ഷം പേർ ഇതിനകം റേഷൻ കാർഡിനായി അപേക്ഷിച്ചിട്ടുണ്ട്. 10 ലക്ഷം പേർക്ക് ദിവസേന പാകം ചെയ്ത ഭക്ഷണം നൽകുന്നുണ്ടെന്നും കെജ്‌രിവാൾ കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.