ETV Bharat / bharat

ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ ലഖ്നൗവില്‍ തുടരട്ടെയെന്ന് സുപ്രീംകോടതി - എയിംസ്

പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിപ്രായം മാനിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദേശം

ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ
author img

By

Published : Aug 2, 2019, 9:14 AM IST

Updated : Aug 2, 2019, 12:16 PM IST

ന്യൂഡല്‍ഹി: ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ തത്ക്കാലം ലഖ്നൗ കിങ് ജോര്‍ജ് ആശുപത്രിയില്‍ തന്നെ തുടരട്ടെയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. വിദഗ്ധ ചികിത്സക്കായി വേണമെങ്കില്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റാമെന്ന് സുപ്രീംകോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. എന്നാല്‍ മറ്റ് മൂന്ന് പെണ്‍കുട്ടികളെയും യുപിയില്‍ തനിച്ചാക്കി ഡല്‍ഹിയിലേക്ക് പോകാന്‍ കഴിയില്ലെന്നും ലഖ്നൗവില്‍ തന്നെ തുടരാമെന്നും അമിക്കസ് ക്യൂറി വി ഗിരിയോട് കുടുംബം പറഞ്ഞു.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് അമിക്കസ് ക്യൂറി പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടത്. വിദഗ്ധ ചികിത്സയാണ് കിങ് ജോര്‍ജ് ആശുപത്രിയില്‍ നല്‍കുന്നതെന്ന് ആശുപത്രിയധികരും ഡോക്ടര്‍മാരും ഇന്നലെ അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് കുട്ടിയെ തത്ക്കാലത്തേക്ക് മാറ്റേണ്ടെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണനയെന്നും പെണ്‍കുട്ടിയെ എപ്പോഴെങ്കിലും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് തോന്നിയാല്‍ അപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഇരയെ തിരിച്ചറിയുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിങ് പാടില്ലെന്ന് മാധ്യമങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടിക്കും കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം നല്‍കിയ‌തായി യു പി സര്‍ക്കാരും സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Intro:Body:

HEAD ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ; സുപ്രീംകോടതിയുടെ തീരുമാനം ഇന്ന്

SUMM എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസമില്ലെന്ന് ലക്നൗ കിങ് ജോര്‍ജ് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി: ഉന്നാവൊ പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നതില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിപ്രായം അമിക്കസ് ക്യൂറി വി.ഗിരി കോടതിയെ അറിയിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസമില്ലെന്ന് ലക്നൗ കിങ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. 

എന്നാൽ, വിദഗ്ധ ചികിത്സ ലഖ്നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ ലഭ്യമാണെന്നും പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നുമാണ് ഡോക്ടർമാരുടെ നിലപാട്.  അമ്മയടക്കമുള്ള ഒരു വിഭാഗത്തിന്‍റെയും നിലപാട് ഇതു തന്നെയാണ്. അതിനാല്‍ സുപ്രീംകോടതിയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.  

പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതിലും കോടതി തീരുമാനമെടുക്കും. ഇതേപ്പറ്റിയുള്ള നിലപാട് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. പെണ്‍കുട്ടിക്കും കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം നല്‍കിയ‌തായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിച്ചോയെന്നകാര്യം കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിക്കും.

Conclusion:
Last Updated : Aug 2, 2019, 12:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.