ETV Bharat / bharat

കൊങ്കണ്‍ പാതയില്‍ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു - കൊങ്കണ്‍ പാതയില്‍ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

സുരക്ഷ പരിശോധനകൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി ചരക്ക് വണ്ടിയാണ് പാതയിലൂടെ ആദ്യം കടത്തിവിട്ടത്. തുടർന്ന് മംഗള എക്സ്പ്രസും പാതയിലൂടെ കടന്നുപോയി

കൊങ്കണ്‍ പാതയില്‍ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
author img

By

Published : Aug 31, 2019, 7:18 PM IST

തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട കൊങ്കൺ പാതയിൽ ട്രെയിൻ യാത്ര പുനസ്ഥാപിച്ചു. കുലശേഖരയ്ക്കും, പടീലിനുമിടയിൽ പുതിയ റെയിൽ പാളം നിർമ്മിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. ഇതോടെ തിങ്കളാഴ്ച മുതൽ മുടങ്ങിപ്പോയ മുഴുവൻ ട്രെയിൻ സർവ്വീസുകളും ഇതുവഴി ഓടിത്തുടങ്ങും. സുരക്ഷ പരിശോധനകൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി ചരക്ക് വണ്ടിയാണ് പാതയിലൂടെ ആദ്യം കടത്തിവിട്ടത്. തുടർന്ന് മംഗള എക്സ്പ്രസും പാതയിലൂടെ കടന്നുപോയി. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കിനോട് ചേർന്നുള്ള മൺതിട്ട പാളത്തിലേക്ക് ഇടിഞ്ഞു വീണതോടെയാണ് ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്. വെള്ളിയാഴ്ച മുതലാണ് ഗതാഗതം നിര്‍ത്തിവച്ചത്.

Intro:തൃശ്ശൂർ ചിറ്റിലപ്പിള്ളിയിൽ പഞ്ചായത്ത് അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയ ഫ്ലാറ്റ് സമീപവാസികൾക്ക് ഭീഷണിയാകുന്നതായി പരാതി.ഫ്‌ളാറ്റിൽ നിന്നുള്ള മാലിന്യം സമീപത്തെ വീടുകളിലെ ശുദ്ധജലം മലിനമാക്കുന്നതായും ചോദ്യം ചെയ്ത പ്രദേശവാസികൾക്ക് ഭീഷണി നേരിട്ടതായും പരാതി.ഫ്‌ളാറ്റിന് പഞ്ചായത്ത് നമ്പർ അനുവദിച്ചു നൽകിയിട്ടില്ല എന്നിരിക്കെ പത്തിലധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
Body:തൃശൂർ ചിറ്റിലപ്പള്ളിയിലെ സാൻറോയൽ ഫ്‌ളാറ്റിനെതിരെയാണ് സമീപവാസികൾ പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.നിലവിൽ പത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന അടാട്ട് പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ അനുവദിക്കാതിരിക്കെ ഫ്‌ളാറ്റിൽ അനധികൃതമായി ആളുകളെ പാർപ്പിച്ചതായി പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശ രേഖകൾ തെളിയിക്കുന്നു.

(രേഖകൾ കാണിക്കുക)

റോഡ്‌ നിരപ്പിൽ നിന്നും ഭൂമി താഴ്ത്തി കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽ പറത്തി ഫ്ലാറ്റ് നിർമ്മിച്ചതുമൂലം മഴക്കാലത്ത് സമീപത്തെ വീടുകൾ വെള്ളത്തിലാകാറുണ്ടെന്നുന്നും ഫ്‌ളാറ്റിൽ നിന്നുള്ള സാനിറ്റേഷൻ പൈപ്പിലൂടെയുള്ള മാലിന്യങ്ങൾ സമീപത്തെ വീടുകളുടെ ശുദ്ധജല സ്രോതസ്സുകളെ മലിനമാക്കുന്നതായും ഇത് ചോദ്യം ചെയ്ത തങ്ങൾക്ക് ഫ്‌ളാറ്റ് ഉടമകളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നതായും സമീപവാസികൾ പറയുന്നു.

ബൈറ്റ്‌1 ജയൻ
ബൈറ്റ്2 ശ്രീജ
(സമീപവാസികൾ)

Conclusion:ഫ്‌ളാറ്റ്‌ നിർമ്മാണം അനധികൃതമാണെന്നും അതിനാലാണ് പഞ്ചായത്ത് അനുമതി നല്കാത്തതെന്നും ഇതിനെതിരെ വൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതാണെന്നും വിഷയത്തിൽ ഇടപെടൽ നടത്തുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത്‌ അംഗം അഭിപ്രായപ്പെട്ടു.

ബൈറ്റ്3 അഡ്വ രവിപ്രകാശ്
(ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം)

വിഷയം സങ്കീർണമായതോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ചിറ്റിലപ്പിള്ളിയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.നൂറോളം ഫ്‌ളാറ്റുകളുള്ള അടാട്ട് പഞ്ചായത്തിലെ നിയമലംഘനം നടത്തുന്ന കെട്ടിട ഉദമകൾക്കെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.

ഇ ടിവി ഭാരത്
തൃശ്ശൂർ

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.