ETV Bharat / bharat

ബിആർഒ നിർമാണ ജോലികൾ; അതിഥി തൊഴിലാളികളുടെ ദുംക-ലേ സ്‌പെഷ്യൽ ട്രെയിൻ റദ്ദാക്കി

ഗാൽവാൻ മേഖലയിലുണ്ടായ സംഘർഷത്തെ തുടർന്ന് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ദുംക ഡെപ്യൂട്ടി കമ്മിഷണർ രാജേശ്വരി ബി പറഞ്ഞു

Border Roads Organisation  Migrant workers  Hemant Soren  Jharkhand government  India-China standoff  Indian Army  Chinese Army  ബിആർഒ നിർമാണ ജോലികൾ  അതിർത്തി തർക്കം  അതിഥി തൊഴിലാളികളുടെ ദുംക-ലേ സ്‌പെഷ്യൽ ട്രെയിൻ റദ്ദാക്കി  റാഞ്ചി  ജാർഖണ്ഡ്  ഇന്ത്യ- ചൈന തർക്കം  ഹേമന്ത് സോറൻ
ബിആർഒ നിർമാണ ജോലികൾ; അതിഥി തൊഴിലാളികളുടെ ദുംക-ലേ സ്‌പെഷ്യൽ ട്രെയിൻ റദ്ദാക്കി
author img

By

Published : Jun 17, 2020, 3:12 AM IST

റാഞ്ചി: ഗാൽവാൻ മേഖലയിലുണ്ടായ സംഘർഷത്തെ തുടർന്ന് 1600 അതിഥി തൊഴിലാളികളുമായി പോകേണ്ട ദുംക-ലേ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ നിർമാണ ജോലികൾക്കായി അതിഥി തൊഴിലാളികളുമായി പോകേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ദുംക ഡെപ്യൂട്ടി കമ്മിഷണർ രാജേശ്വരി ബി പറഞ്ഞു. ദുംകയിൽ നിന്ന് ജമ്മു വരെ ട്രെയിൻ മാർഗവും തുടർന്ന് ബിആർഒ യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്.

തൊഴിലാളികളുമായി ഒരു ട്രെയിൻ പുറപ്പെട്ടിട്ടുണ്ടെന്നും സാഹചര്യം കൂടുതൽ സങ്കീർണമായതിനെ തുടർന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും അധികൃതർ അറിയിച്ചു. ബി‌ആർ‌ഒ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. വീരമൃത്യു മരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കുന്നതായും സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.