ETV Bharat / bharat

കേബിൾ ടിവി നിരക്കിൽ മാറ്റം വരുത്താന്‍ ട്രായ്

author img

By

Published : Jun 25, 2019, 12:48 PM IST

നിലവിലെ പരിഷ്കാരം ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്തില്ലെന്ന് പഠനം

ട്രായ്

ന്യൂഡൽഹി: ഈ വർഷം ആദ്യം നടപ്പാക്കിയ പുതിയ കേബിൾ ടിവി നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ടെലിവിഷൻ കാണുന്നതിനുള്ള ചെലവുകുറയ്ക്കാനുളള മാർഗമായാണ് ഇപ്പോഴത്തെ നിയമം നിലവിൽ വന്നത്. എന്നാൽ ഈ നിയമം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെട്ടില്ല എന്നതാണ് നിയമത്തിൽ മാറ്റം വരുത്തുന്നതിന് പിന്നിലെ കാരണം.

ഇപ്പോഴുളള നിയമ പ്രകാരം ഉപഭോക്താക്കൾ അവർ കാണാൻ ആഗ്രഹിക്കുന്ന ചാനലുകൾക്ക് മാത്രം പണം നൽകിയാൽ മതി. എന്നാൽ മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കൾക്ക് കേബിൾ നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും ഗ്രാമങ്ങളിലുള്ളവർ കൂടുതൽ തുക നൽകേണ്ട അവസ്ഥയാണ്. ഈ പ്രശനം പരിഹരിച്ച് എല്ലാവർക്കും ഗുണകരമാകുന്നരീതിയിൽ നിരക്കുകൾ തിട്ടപ്പെടുത്തുകയാണ് ‘ട്രായി’യുടെ ലക്ഷ്യം. മുമ്പ് ഉണ്ടായിരുന്ന രീതിയും പഠിച്ചായിരിക്കും പുതിയ മാറ്റം കൊണ്ടുവരികയെന്ന് ട്രായ് ചെയർമാൻ ആർഎസ് ശർമ പറഞ്ഞു.

Intro:Body:

www.news18.com/news/tech/trai-is-now-open-to-making-changes-to-cable-tv-tariff-order-and-bring-subscription-costs-in-control-2201337.html

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.