ന്യൂഡല്‍ഹി: ലോക്ക്‌ഡൗണ്‍ പശ്ചാത്തലത്തില്‍ ഹോട്ടലുകളുടെയും മറ്റ് വിനോദസഞ്ചാര താമസ കേന്ദ്രങ്ങളുടെയും സാധുത കാലാവധി ടൂറിസം മന്ത്രാലയം നീട്ടി. 2020 മാര്‍ച്ച് 24 മുതല്‍ മെയ് 29 വരെയുള്ള കാലഘട്ടത്തില്‍ അവസാനിച്ചതോ അവസാനിക്കാനുള്ളതോ ആയ ഹോട്ടലുകളുടെയും മറ്റ് താമസ കേന്ദ്രങ്ങളുടെയും സാധുത കാലാവധി ജൂണ്‍ 30 വരെയായി നീട്ടിയതായി ടൂറിസം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വിനോദസഞ്ചാരികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ടൂറിസം മന്ത്രാലയം സ്റ്റാർ റേറ്റിങ് സമ്പ്രദായത്തിന് കീഴിലുള്ള ഹോട്ടലുകളെ തരംതിരിക്കും. ഇതിന്‍റെ അടിസ്ഥനത്തിലാണ് ഹോട്ടലുകളും മറ്റ് വിനോദ സഞ്ചാര താമസ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.