ETV Bharat / bharat

മമതാ ബാനർജിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം; പ്രിയങ്ക ശര്‍മ ജയില്‍ മോചിതയായി - മമതാ ബാനർജി

പൊലീസ് സ്റ്റേഷനിൽ തനിക്ക് നേരിടേണ്ടി വന്നത് ദുരനുഭവം ആയിരുന്നെന്നും അഞ്ച് ദിവസം തനിക്ക് ജാമ്യത്തിനായി ആരോടും സംസാരിക്കാൻ സാധിച്ചില്ലെന്നും പ്രിയങ്ക ശര്‍മ.

പ്രിയങ്ക ശർമ്മ ജയിൽ
author img

By

Published : May 15, 2019, 1:55 PM IST

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ബിജെപി ആക്ടിവിസ്റ്റ് പ്രിയങ്ക ശർമ ജയിൽ മോചിതയായി. അഞ്ച് ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് പ്രിയങ്ക ശർമ ജയിൽ മോചിതയായത്. പ്രിയങ്ക ശർമയെ മോചിതയാക്കാൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നെങ്കിലും ഇന്ന് രാവിലെയാണ് പ്രിയങ്ക ജയിൽ മോചിതയായത്. മമതാ ബാനർജിയോട് മാപ്പ് പറഞ്ഞാൽ മാത്രമാണ് ജാമ്യം ലഭിക്കുകയെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.

അതേസമയം പൊലീസ് സ്റ്റേഷനിൽ തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്നും അഞ്ച് ദിവസം തനിക്ക് ജാമ്യത്തിനായി ആരോടും സംസാരിക്കാൻ സാധിച്ചില്ലെന്നും പ്രിയങ്ക വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ നിയമനടപടികള്‍ സ്വീകരിക്കും. തനിക്ക് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്നും പ്രിയങ്ക ആരോപിച്ചു. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുഖത്തിന് പകരം മമതയുടെ മുഖം ചേർത്തുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Intro:Body:

https://www.ndtv.com/india-news/bengal-bjp-activist-priyanka-sharma-says-wont-apologise-for-sharing-mamata-banerjees-morphed-photo-a-2037908?pfrom=home-topscroll

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.