1. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികള്‍ക്കായി തെരച്ചിൽ തുടരുന്നു. വെമ്പായത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ
2. സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റിൽ പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങളാണ് സംഘം പരിശോധിക്കുക.
3. പ്രതിഷേധങ്ങള്‍ക്കിടെ ജെ.ഇ.ഇ പരീക്ഷയ്ക്ക് ഇന്ന് തുടക്കം. പരീക്ഷ ഈ മാസം ആറ് വരെ നടക്കും.
4. വായ്‌പകള്‍ക്ക് റിസർവ് ബാങ്ക് പ്രഖാപിച്ച ആറ് മാസത്തെ മൊറട്ടോറിയം അവസാനിച്ചു.
5. അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. സംസ്‌കാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താൻ ആലോചന.
6. രാജ്യത്തെ കൊവിഡ് ബാധ്യതരുടെ എണ്ണം 37 ലക്ഷത്തിലേക്ക്
7. ടെലികോം കമ്പനികള്‍ സർക്കാരിന് നൽകാനുള്ള എജിആർ കുടിശിക സംബന്ധിച്ച കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ടെലികോം കമ്പനികള്‍ സർക്കാരിന് നൽകാനുള്ളത് 1.6 ലക്ഷം കോടി രൂപ.
8. അണ്‍ലോക്ക് 4 ഇന്ന് മുതൽ. കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ക്ക് പുറത്ത് ലോക്ക് ഡൗണ്‍ ഏർപ്പെടുത്താൻ സംസ്ഥാനങ്ങള്‍ക്ക് വിലക്ക്.
9. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടി കവിഞ്ഞു
10. സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബ് എ.സി മിലാനിൽ തുടരും. ഇബ്രാഹിമോവിച്ച് മിലാനുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി