1.സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്‌ത്രീയ തെളിവുകള്‍ ഇന്ന് കോടതിയിൽ സമർപ്പിക്കും.
2.സർക്കാരിനെതിരെ യുഡിഎഫിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇരുപത്തിയെന്നായിരം വാർഡുകളിൽ സത്യഗ്രഹ സമരം.
3.പെട്ടിമുടി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഭൂമി ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരത്തിലേക്ക്. ഒരേക്കർ ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യം
4.സംസ്ഥാനങ്ങള്‍ക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്‌ട പരിഹാരത്തെ ചൊല്ലി തർക്കങ്ങള്‍ തുടരുന്നത്തിനിടെ നാൽപ്പത്തിയൊന്നാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന് ചേരും
5.ലൈഫ് മിഷനിൽ അപേക്ഷിക്കുന്നതിനുള്ള തിയതി അടുത്ത മാസം 9 വരെ നീട്ടി.
6.രാജ്യത്ത് കൊവിഡ് ബാധ്യതരുടെ എണ്ണം 33 ലക്ഷത്തിലേക്ക്.
7.യുഎസിലെ വിസ്‌കോൻസെനിലെ കെനോഷ നഗരത്തിൽ വംശീയവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്‌പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കറുത്ത വർഗക്കാരനായ യുവാവിനെ പൊലീസ് വെടിവെച്ച സംഭവത്തിൽ മൂന്ന് ദിവസങ്ങളായി നഗരത്തിൽ പ്രക്ഷോഭം തുടരുകയാണ്.
8.ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8.28 ലക്ഷമായി
9.ട്വന്‍റി 20 ക്രിക്കറ്റിൽ 500 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ഡ്വെയിൻ ബ്രാവോ. കരീബിയന്‍ പ്രീമിയര്‍ ലീഗിൽ സെന്‍റ് ലൂസിയ സൂക്ക്‌സിനെതിരെ നേടിയ വിക്കറ്റോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്
10. മെസി മാഞ്ചസ്‌റ്റർ സിറ്റിയിലേക്കെന്ന് സൂചന. ഗാർഡിയോളയുമായി സംസാരിച്ചതായി അഭ്യൂഹം