1. പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിന് എതിരെയുള്ള സർക്കാരിന്‍റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും.
2.തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നൽകാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
3.കോടതിയലക്ഷ്യ കേസിൽ മാപ്പുപറയില്ലന്ന് അറിയിച്ച് പ്രശാന്ത് ഭൂഷണ്‍ നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും.
4. മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഉപവാസം നടത്തും.
5.സ്വർണ കള്ളക്കടത്തിലെ ദേശവിരുദ്ധ കേസുമായി ബന്ധപ്പെട്ട് എൻഐഎ നാല് പേരെ കൂടി അറസ്റ്റ് ചെയതു
6.അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ആയി പ്രഖാപിച്ചു.
7. കൊവിഡ് പരിശോധന നടത്തിയതിന് പിന്നാലെ ഉസൈൻ ബോള്‍ട്ട് സ്വയം നിരീക്ഷണത്തിൽ.
8. ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കവിഞ്ഞു.
9. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 31 ലക്ഷം കവിഞ്ഞു.
10. അമേരിക്കയിൽ 39071 പുതിയ കൊവിഡ് രോഗികള്‍.