1.വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനം ഇന്ന് ചേരും. ധനവിനിയോഗ ബില്ല് പാസാക്കാനാണ് സഭ ചേരുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങളുടെ ഇരിപ്പിടത്തില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വരുത്തും. എല്ലാ അംഗങ്ങള്‍ക്കും ആന്‍റിജന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് സഭ ചേരുന്നത്.
2. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കും.
3. എം.പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം.വി ശ്രേയാംസ് കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ലാല്‍ വര്‍ഗീസ് കല്‍പകവാടിയാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്
4. പെട്ടിമുടി ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും. പ്രത്യേക സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ.
5. തിരുവന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
6. കോണ്‍ഗ്രസ് പ്രവർത്തക സമിതി ഇന്ന് ചേരും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചർച്ച നടന്നേക്കും.
7. കോടതി അലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറയാൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും.
8. സംസ്ഥാനത്ത് കണ്‍സ്യൂമർ ഫെഡിന്‍റെ ഓണചന്ത ഇന്ന് മുതൽ. വിൽപന ടോക്കണ്‍ സംവിധാനം വഴി.
9. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു.
10. ചാമ്പ്യൻസ് ലീഗ് കിരീടം ബയേണ്‍ മ്യൂണികിന്. പിഎസ്‌ജിയെ തോൽപിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. ചാമ്പ്യൻസ് ലീഗിൽ ബയേണിന്‍റെ ആറാം കിരീട നേട്ടം.