ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ സപ്ത(സേവന വാരം)യായി ആഘോഷിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 20 വരെ ജന്മദിനാഘോഷങ്ങൾ നീണ്ടുനില്‍ക്കും. സെപ്റ്റംബര്‍ 17നാണ് മോദിയുടെ ജന്മദിനം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയും ഡല്‍ഹി എയിംസില്‍ സേവന പ്രവര്‍ത്തനങ്ങൾക്ക് തുടക്കമിട്ടു. ഇരുവരും ആശുപത്രി ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
-
#WATCH BJP President Amit Shah with working president JP Nadda and leaders Vijay Goel and Vijender Gupta sweeps the floor in AIIMS as part of the party's 'Seva Saptah'campaign launched to celebrate PM Modi's birthday pic.twitter.com/1bO0nzGgoU
— ANI (@ANI) September 14, 2019 " class="align-text-top noRightClick twitterSection" data="
">#WATCH BJP President Amit Shah with working president JP Nadda and leaders Vijay Goel and Vijender Gupta sweeps the floor in AIIMS as part of the party's 'Seva Saptah'campaign launched to celebrate PM Modi's birthday pic.twitter.com/1bO0nzGgoU
— ANI (@ANI) September 14, 2019#WATCH BJP President Amit Shah with working president JP Nadda and leaders Vijay Goel and Vijender Gupta sweeps the floor in AIIMS as part of the party's 'Seva Saptah'campaign launched to celebrate PM Modi's birthday pic.twitter.com/1bO0nzGgoU
— ANI (@ANI) September 14, 2019
ആഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടി നേതാക്കൾ ജനങ്ങൾക്കിടയില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങൾ നടത്തും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ശുചിത്വം, കുറഞ്ഞ രീതിയിലുള്ള പ്ലാസറ്റിക് ഉപയോഗം, ജലസംരക്ഷണം എന്നീ കാര്യങ്ങൾക്ക് ഊന്നല്‍ നല്‍കും. മോദിയുടെ ജീവിതവും അദ്ദേഹം കൊണ്ടുവന്ന ക്ഷേമപദ്ധതികളും അടിസ്ഥാനമാക്കി രാജ്യവ്യാപകമായി പ്രദര്‍ശനങ്ങൾ സംഘടിപ്പിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണപരിപാടികൾ നടത്തും. കഴിഞ്ഞ വർഷവും മോദിയുടെ ജന്മദിനം സേവാ സപ്തയായി ആഘോഷിച്ചിരുന്നു.