ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 1,562 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതോടെ തമിഴ്നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 33,229 ആയി. തിങ്കളാഴ്ച മാത്രം 17 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണസംഖ്യ 286 ആയി.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്ന് 528 പേരെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് -19 രോഗമുക്തി നേടിയവരുടെ എണ്ണം 17,527 ആണ്. ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സജീവമായ കേസുകളുടെ എണ്ണം 15,413 ആണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധകൾ റിപ്പോർട്ട് ചെയ്തത്. 0-12 വയസ്സിനുമിടയിലുള്ള രോഗബാധിതരായ കുട്ടികളുടെ എണ്ണം 1,765 ആയി.