കോയമ്പത്തൂർ: കേടുപാടുകൾ പറ്റിയ നോട്ടുകൾ കൈമാറാനെത്തിയപ്പോൾ ബാങ്ക് അധികൃതർ കൈവെടിഞ്ഞുവെന്ന് പരാതി. 50,000 രൂപയോളം വരുന്ന കറൻസി നോട്ടുകൾ എലി കരണ്ട് നശിപ്പിച്ചു. കോയമ്പത്തൂരിലെ വെല്ലിയാങ്ങാട് ഗ്രാമത്തിലെ കർഷകൻ രണഗരാജിന്‍റെ നോട്ടുകളാണ് നശിപ്പിക്കപ്പെട്ടത്. വാഴക്കൃഷിക്കാരനാണ് രണഗരാജ്. വിളവെടുപ്പിനു ശേഷം കിട്ടിയ സമ്പാദ്യം കുടിലിനുള്ളിൽ തന്നെ ഒരു കോട്ടൺ ബാഗിൽ സൂക്ഷിച്ചിരുന്നു. കേടുപാടുകൾ പറ്റിയതറിഞ്ഞ് പിന്നീട് നോട്ടുകൾ കൈമാറാൻ പ്രാദേശിക ബാങ്കിനെ സമീപിച്ചപ്പോൾ ബാങ്ക് അധികൃതർ വിസമ്മതിച്ചു. 2,000 രൂപയുടെയും 500 രൂപയുടെയും കറൻസി നോട്ടുകൾകളാണ് നശിച്ചത്. കേടായ കറൻസി കൈമാറ്റം ചെയ്യണമെന്ന് കർഷകൻ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കേടായ കറൻസി കൈമാറ്റം ചെയ്യാമെന്ന് റിസർവ് ബാങ്ക് നേരത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും പ്രാദേശിക ബാങ്കിന്‍റെ അനാസ്ഥ തുടരുകയാണെന്നാണ് രണഗരാജ് പറയുന്നത്.
കറൻസി നോട്ടുകൾ എലി നശിപ്പിച്ചു; മാറ്റി നൽകാതെ ബാങ്ക് അധികൃതർ - coimbator farmer currency latest news
50,000 രൂപയുടെ കറന്‍സിനോട്ടുകളാണ് എലികള്‍ നശിപ്പിച്ചത്. 2000ത്തിന്‍റേയും 500 രൂപയുടെയും നോട്ടുകളായിരുന്നു ഇവ

Conclusion: