ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. നേത്ര ദാതാക്കളെ സഹായിക്കുന്നതിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ പുതിയ പോർട്ടലും അദ്ദേഹം ആരംഭിച്ചു. കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള രീതികൾ പലർക്കും അറിയില്ലെന്നും ഇവരെ സഹായിക്കുന്ന രീതിയിലുള്ളതാകും പുതിയ വെബ്‌സൈറ്റ് എന്നും പ്രസ്‌താവനയിൽ പറയുന്നു. പോർട്ടലിൽ രജിസ്റ്റർ ചെയ്‌തതിന് ശേഷം വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും തുടർന്ന് നേത്രദാനം സംബന്ധിച്ച ഇ-സർട്ടിഫിക്കറ്റ് അവർക്ക് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
നേത്ര ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസാമി - നേത്രദാനം
നേത്രദാനത്തെ കുറിച്ചുള്ള സംശയങ്ങൾ നീക്കം ചെയ്യുന്നതിനും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പോർട്ടലും മുഖ്യമന്ത്രി ആരംഭിച്ചു