കോയമ്പത്തൂര്‍: തിരുപ്പൂരില്‍ 20 പേരുടെ മരണത്തിന് കാരണമായ ബസപകടം ഉണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ഹേമരാജാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു.
ബസ് യാത്രക്കാരായ 20 പേര്‍ മരിച്ചു. കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ വച്ച് പുലര്‍ച്ചെ 3.15നാണ് അപകടമുണ്ടായത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ ഓടി രക്ഷപ്പെട്ടു. കണ്ടെയ്നര്‍ ലോറി ട്രാക്ക് മാറിയാണ് സഞ്ചരിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി ബസാകട്ടെ ശരിയായ പാതയിലും. ഇതിനൊപ്പം ഡ്രൈവര്‍ ഉറങ്ങിപോയൊന്നും പൊലീസ് സംശയിക്കുന്നു. ഹേമരാജിനെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമെ കൂടുതല്‍ കാര്യം വെളിപ്പെടുത്താനാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.