അമരാവതി: കേന്ദ്ര സർക്കാറിന്‍റെ നിർദേശമനുസരിച്ച് ക്ഷേത്രങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ തിരുമല വെങ്കിടേശ്വര ക്ഷേത്രം തിരുപ്പതി പൊലീസ് സൂപ്രണ്ട് അവുല രമേശ് റെഡ്ഡി സന്ദർശിച്ചു. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ക്ഷേത്രത്തിനുള്ളിലെയും പുറത്തെയും തയ്യാറെടുപ്പുകൾ പരിശോധിച്ചെന്നും ദർശനത്തിന് വരുന്നവർക്കുള്ള പ്രവേശനയിടങ്ങൾ മാർക്ക് ചെയ്‌തെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
തയ്യാറെടുപ്പുകളിൽ തൃപ്‌തനാണെന്നും ജനങ്ങൾ പ്രതിരോധ മാർഗങ്ങളെപ്പറ്റി ബോധവാന്മാർ ആണെന്നും ക്ഷേത്രത്തിന് പുറത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുമലൈ ഗ്രീൻ സോണിലാണെന്നും എന്നാൽ തിരുപ്പതിയിൽ കുറച്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.