ചന്ദ്രപുർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ പാറകൾക്കിടയിൽ കുടുങ്ങിയ കടുവ ചത്തു. സിർന നദിയിലെ പാറകൾക്കിടയിലാണ് കടുവ കുടുങ്ങിക്കിടന്നത്.
സമീപത്തെ 35 അടി ഉയരമുള്ള പാലത്തിൽ നിന്ന്ചാടി നട്ടെല്ലിന് പരിക്കേറ്റതായി സംശയിച്ച കടുവയെ ബുധനാഴ്ച അവശനിലയിൽ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച കടുവ ഒരു കാട്ടുമൃഗത്തെ കൊന്ന് പാലത്തിൽ കുറച്ചുനേരം വിശ്രമിച്ച ശേഷം നദിയിലേക്ക് ചാടുന്നതിനിടയിലാണ് പരുക്കേറ്റതെന്നും കടുവയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാത്രി ആയതിനാൽ സാധിച്ചില്ല എന്നും ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ എവി രാമറാവു അറിയിച്ചു. തുടർന്ന് അവശനിലയിലായ കടുവ ഇന്ന് രാവിലെയാണ് ചത്തത്.