ETV Bharat / bharat

ഭൂമി തർക്കം; ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ 12 പേർ പിടിയിൽ - crime

ബാബു പവാർ, പ്രകാശ് ബാബു പവാർ, സഞ്ജയ് ബാബു പവാർ എന്നിവരാണ് മരിച്ചത്. മരിച്ച ആളുകളും പ്രതികളും തമ്മിൽ സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്നും ഹർഷ് പോദ്ദാർ പറഞ്ഞു.

Murder case  land dispute  crime  Maharashtra police
ഭൂമി തർക്കം
author img

By

Published : May 14, 2020, 2:53 PM IST

മുംബൈ: ഭൂമി തർക്കത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയതായി പൊലീസ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.ബുധനാഴ്ച അർദ്ധരാത്രിയിൽ കെജ് തഹ്‌സിലിലെ മങ്‌വാദ്‌ഗാവ് ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും പൊലീസ് സൂപ്രണ്ട് ഹർഷ് പോദ്ദാർ പറഞ്ഞു.

ബാബു പവാർ, പ്രകാശ് ബാബു പവാർ, സഞ്ജയ് ബാബു പവാർ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ആളുകളും പ്രതികളും തമ്മിൽ സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ കോടതി കേസ് നടക്കുന്നുണ്ടെന്നും ഹർഷ് പോദ്ദാർ പറഞ്ഞു.

ബുധനാഴ്ച രാത്രി പ്രതികൾ ആയുധങ്ങളുമായി പവാർ കുടുംബത്തിൽ എത്തുകയും ഇവര ആക്രമിക്കുകയും വീട്ടുസാധനങ്ങൾ കത്തിക്കുകയും ചെയ്തു. തുടർന്ന് നടന്ന വാക്കേറ്റത്തിലും പിടിവലിയിലുമാണ് പവാർ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അന്വേഷണ സംഘം പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.