ETV Bharat / bharat

ചെന്നൈയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

രാജസ്ഥാനിൽ നിന്ന് ചെന്നൈയിൽ താമസമാക്കിയ കുടുംബത്തിലെ മൂന്ന് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Three members of a family found dead in Chennai  Found found dead in Chennai  Rajasthani family found dead in Chennai  ചെന്നൈ  തമിഴ്‌നാട്  ചെന്നൈ  മരിച്ച നിലയിൽ കണ്ടെത്തി  രാജസ്ഥാൻ സ്വദേശികൾ  സ്വത്ത് തർക്കം  Chennai  tamilnadu  rajastan natives  proprty dispute  രാജസ്ഥാൻ സ്വദേശികൾ മരിച്ച നിലയിൽ
ചെന്നൈയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Nov 12, 2020, 8:31 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിലെ സോകാർപേട്ടിലെ വിനയാഗ മാസ്‌ത്രി സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്‍റിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശികളായ താലി ചന്ദ്, ഭാര്യ പുഷ്പ (70), മകൻ ശീതൾ (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ ഒരു ധനകാര്യ സ്ഥാപനം നടത്തിക്കൊണ്ടിരുന്ന താലി ചന്ദ് അപ്പാർട്ട്മെന്‍റിന്‍റെ ഒന്നാം നില വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. നവംബർ 11ന് മാതാപിതാക്കളെ കാണാനെത്തിയ താലി ചന്ദിന്‍റെ മകളായ പിങ്കിയാണ് മൂവരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പിങ്കിയും ഭർത്താവും സമീപ പ്രദേശത്ത് തന്നെയാണ് താമസിക്കുന്നത്.

പൊലീസ്, ഫിംഗർപ്രിന്‍റ് വിദഗ്‌ദർ, ഫോറൻസിക് വിദഗ്‌ദർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. താലിചന്ദും ബന്ധുക്കളും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.