ന്യൂഡല്‍ഹി: നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കി ഇന്ത്യയും മാലിദ്വീപും ദേശീയ തലസ്ഥാനത്ത് മൂന്ന് ധാരണാപത്രങ്ങള്‍ കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷനുകളും സാമ്പത്തിക ഇന്‍റലിജന്‍സ് യൂണിറ്റുകളും തമ്മില്‍ രണ്ട് പരസ്പര സഹായ കരാറുകള്‍ ഒപ്പു വെച്ചു. മൂന്നാമത്തെ കരാര്‍ പരസ്‌പര നിയമ സഹായത്തിനുള്ള ഉടമ്പടിയാണ്.
വിദേശ കാര്യമന്ത്രിമാരായ ഡോ.എസ് ജയശങ്കര്‍, അബ്ദുല്ല ഷാഹിദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും സുരക്ഷ, പ്രതിരോധ പങ്കാളിത്തം എന്നിവയ്ക്കുള്ള സഹകരണം രണ്ട് മന്ത്രിമാരും അവലോകനം ചെയ്തു.
മാലിദ്വീപ് വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും ഇന്ത്യ -മാലിദ്വീപ് ബന്ധം നയിക്കുന്നതിലുള്ള ശക്തമായ നേതൃത്വത്തിനു നന്ദി പറയുകയും നിലവില്‍ മാലിദ്വീപില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ സംരംഭങ്ങളില്‍ ഇന്ത്യ പിന്തുണയ്‌ക്കുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.