ലഖ്‌നൗ : മാംസാഹാരം നിഷേധിച്ചതിനെ തുടർന്ന് ഭക്ഷണശാല അടിച്ച് തകർത്ത യുവാക്കൾ അറസ്റ്റിൽ. ചൊവ്വാഴ്ച ഡർഹി-ഹരിദ്വാർ ദേശീയപാതയോരത്തുള്ള പുർകാസി ബൈപാസിന് സമീപമാണ് സംഭവം. മുന്ന് പേർ ഭക്ഷണശാലയിൽ എത്തി മാംസാഹാരം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കട ഉടമ മാംസാഹാരം നിഷേധിച്ചപ്പോഴാണ് പ്രകോപിതരായി പ്രതികൾ കട തകർക്കുകയും ജോലിക്കാരെ മർദ്ദിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് പൊലീസ് വരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതികൾ കടയിലെ പണം കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്‍റെ പിടിയിലായി. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 393, 504, 506, 427 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതതായി എസ്എച്ച്ഒ സുഭാഷ് ഗോരെം അറിയിച്ചു.
മാംസാഹാരം നിഷേധിച്ചതിന് ഭക്ഷണശാല അടിച്ച് തകർത്ത യുവാക്കൾ അറസ്റ്റിൽ
മൂന്ന് പേർ ഭക്ഷണശാലയിൽ എത്തി മാംസാഹാരം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കട ഉടമ മാംസാഹാരം നിഷേധിച്ചപ്പോഴാണ് പ്രകോപിതരായി പ്രതികൾ കട തകർക്കുകയും ജോലിക്കാരെ മർദ്ദിക്കുകയും ചെയ്തത്