അമരാവതി : ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കാർ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്ക്. ജാർഖണ്ഡിൽ നിന്നും വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച്ച 11.30 ഓടെ നാഷണൽ ഹൈവേയ്‌ക്ക് സമീപമുള്ള മൊഗിലിപ്പാടു ഫ്ലൈഓവറിന് സമീപത്ത് വച്ചായിരുന്നു അപകടം. കാറിൽ 12 യാത്രക്കാരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു. ഡ്രൈവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് കസിബുഗ്ഗ പൊലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആന്ധ്രാപ്രദേശിൽ കാർ അപകടത്തിൽ മൂന്ന് പേർ മരിച്ചു; ഒൻപത് പേർക്ക് പരിക്ക് - Three killed, nine injured
കാറിൽ 12 യാത്രക്കാരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു