ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ കീർത്തി നഗറിൽ ആക്രിക്കടയ്‌ക്ക് തീപിടിച്ച് ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്‌ച്ച രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. മരിച്ചവരിൽ രണ്ട് പേർ 20 വയസുള്ളവരും ഒരാൾ പത്ത് വയസുള്ളയാളുമാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. സംവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ ആക്രിക്കടയ്‌ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ചു - ദേശിയ വാർത്ത
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
ഡൽഹിയിൽ ആക്രിക്കടയ്‌ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ചു