ഇൻഡോർ: വ്യാജ നോട്ട് നിർമിച്ച് വിതരണം നടത്തുകയായിരുന്ന മൂന്ന് പേർ പിടിയിൽ. 2.78 ലക്ഷം രൂപയുടെ വ്യാജനോട്ടാണ് പിടികൂടിയത്. എട്ട് മാസമായി വ്യാജനോട്ട് നിർമാണം നടക്കുകയാണെന്നും 100, 200, 500 രൂപ നോട്ടുകളാണ് പിടിച്ചെടുത്തതെന്നും ഡെപ്യൂട്ടി സൂപ്രണ്ട് അനിൽ റാത്തോഡ് പറഞ്ഞു. പകുതി അച്ചടിച്ച 22,000ഓളം നോട്ടുകൾ, പേപ്പർ, മഷി, പ്രിന്‍റർ, കമ്പ്യൂട്ടർ എന്നിവ കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. എട്ട് മുതൽ പത്ത് ലക്ഷത്തോളം വിലമതിക്കുന്ന നോട്ടുകൾ മാർക്കറ്റിൽ എത്തിയിട്ടുണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
2.78 ലക്ഷം രൂപയുടെ വ്യാജ നോട്ട് പിടികൂടി; മൂന്ന് പേർ പിടിയിൽ - 2.78 ലക്ഷം രൂപയുടെ വ്യാജ നോട്ട് പിടികൂടി
എട്ട് മാസമായി വ്യാജനോട്ട് നിർമാണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.