ETV Bharat / bharat

തെലങ്കാനയില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച് മൂന്ന് മരണം

മഞ്ചിരിയാല ജില്ലയില്‍ നിന്നുള്ള അഞ്‌ജിബാബു, സായ് പ്രസാദ്, ഗണേഷ്, ബാനു പ്രസാദ് എന്നിവരാണ് മരിച്ചത്.

author img

By

Published : Sep 3, 2020, 2:07 PM IST

തെലങ്കാന അപകടം  ഹൈദരാബാദ് അപകടം വാർത്ത  സിദ്ദിപേട്ട് അപകടം വാർത്ത  telangana accident news  hyderabad accident news  siddipiet accident news
തെലങ്കാനയില്‍ നിർത്തിയിട്ട മിക്‌സർ ലോറിയില്‍ കാറിടിച്ച് മൂന്ന് മരണം

തെലങ്കാന: സിദ്ദിപേട്ടിലെ ഗജ്‌വാളില്‍ നിർത്തിയിട്ട മിക്‌സർ ലോറിയില്‍ കാറിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചിരിയാല ജില്ലയില്‍ നിന്നുള്ള അഞ്‌ജിബാബു, സായ് പ്രസാദ്, ഗണേഷ്, ബാനു പ്രസാദ് എന്നിവരാണ് മരിച്ചത്.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ സംഘത്തിന്‍റെ കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവറായ ബാനു പ്രസാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ജെസിബിയുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.