ബെംഗളൂരു: കര്‍ണാടകയില്‍ കോലാര്‍ സ്വര്‍ണ ഖനിയിലെ കുഴിയില്‍ വീണ് മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടിമരിച്ചു. ഖനിയില്‍ നിന്ന് ഇരുമ്പ് വസ്‌തുക്കള്‍ മോഷ്‌ടിക്കാനായെത്തിയപ്പോഴാണ് കുഴിയില്‍ വീണത്. കുഴിയിലെ വിഷവാതകം ശ്വസിച്ച മൂവരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രിയാണ് ഇവര്‍ മോഷണത്തിനായി ഖനിയിലെത്തിയത്. ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഴിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു. യുവാക്കളുടെ കൂടെയുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്.
കോലാര്‍ സ്വര്‍ണ ഖനിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടിമരിച്ചു
ഖനിയില്‍ നിന്ന് ഇരുമ്പ് വസ്‌തുക്കള്‍ മോഷ്‌ടിക്കാനായെത്തിയപ്പോഴാണ് യുവാക്കള്‍ കുഴിയില്‍ വീണത്. വിഷവാതകം ശ്വസിച്ചാണ് മരണം.