ETV Bharat / bharat

പഞ്ചാബിൽ ഓയിൽ ടാങ്കർ സ്‌ഫോടനം; മൂന്ന് മരണം - മൊഹാലി സ്‌ഫോടനം

മൊഹാലി ജില്ലയിലാണ് അപകടം നടന്നത്. ജസ്‌വീന്ദർ സിങ്, ബബ്ലു, വിക്രം എന്നിവരാണ് മരിച്ചത്

1
1
author img

By

Published : Nov 14, 2020, 7:22 AM IST

ചണ്ഡിഗഡ്: ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. മൊഹാലി ജില്ലയിൽ വെള്ളിയാഴ്‌ചയാണ് അപകടം നടന്നത്. സംഭവത്തിൽ ടാങ്കറിന്‍റെ ഡ്രൈവറുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ദെരാബസിയിലെ രാമ ധാബയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ടാങ്കറിൽ നിന്നും ഓയിൽ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സ്‌ഫോടനം നടന്നത്. ജസ്‌വീന്ദർ സിങ് (35), ബബ്ലു (20), വിക്രം (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മോഷണം നടന്നതിനെക്കുറിച്ച് സമീപത്തെ ധാബകളിൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. നിയമം ലംഘിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.