ഷില്ലോങ്ങ്: രണ്ട് ബിഎസ്‌എഫ് പേഴ്‌സണൽ ഉൾപ്പെടെ മൂന്ന് പേർക്ക് മേഘാലയയിൽ വെള്ളിയാഴ്ച കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62 ആയിതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു. രോഗം ബാധിച്ച രണ്ട് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ ഈസ്റ്റ് ഖാസിഹിൽസ് ജില്ലയിൽ നിന്നുള്ളവരാണ്. രോഗബാധിതനായ സിവിലിയൻ റി ഭോയ് സ്വദേശിയാണെന്നും അദ്ദേഹം പറഞ്ഞു.
62 കേസുകളിൽ 18 എണ്ണം സജീവമാണ്. 43 പേർ സുഖം പ്രാപിച്ചുവെന്നും ഒരാൾ മരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രവേശിക്കുന്ന 20,000 പേരുടെ സാമ്പിളുകൾ ഇതുവരെ ശേഖരിച്ചിട്ടുണ്ട്.