ഇംഫാല്‍: ലോക്കപ്പിലിരിക്കെ തീവ്രവാദ സംഘടനാ നേതാവ് കൊല്ലപ്പെട്ടതില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മണിപ്പൂരിലെ കാംഗ്പോക്പി പൊലീസ് സ്റ്റേഷനിലാണ് സംഭവം. രണ്ട് കോൺസ്റ്റബിൾമാരെയും ഒരു സബ് ഇൻസ്പെക്ടറെയുമാണ് സസ്പെൻഡ് ചെയ്തതെന്ന് കാംഗ്പോക്പി പൊലീസ് സൂപ്രണ്ട് ഹേമന്ത് പാണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീവ്രവാദ സംഘടനാ നേതാവ് ലോവുമുന്‍റെ ഭാര്യക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എസ്പി അറിയിച്ചു. ജനുവരി 25നാണ് ടോറിബാരി പ്രദേശത്ത് നിന്നും ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് കസ്റ്റഡിയില്‍ ഇരിക്കെ ലോവു കൊല്ലപ്പെട്ടത്.