ചിത്രകൂട്: ഉത്തര്‍പ്രദേശില്‍ ചിത്രകൂട് ജില്ലയില്‍ മിന്നലേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു. നാന്‍ബാബു നിഷാദ് (12), ഗുദ്ധാ നിഷാദ്(13), രാധാ ദേവി (8) എന്നിവരാണ് മരിച്ചതെന്ന് എസ്‌പി അങ്കിത് മിത്താല്‍ പറഞ്ഞു. ചിലിമല്‍ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്‌ച വൈകീട്ട് ആടുകളുമായി വനമേഖലയില്‍ നിന്നും വീടുകളിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മറ്റൊരാള്‍ക്കും ഏഴ് ആടുകള്‍ക്കും പരിക്കേറ്റു. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മാര്‍ട്ടത്തിന് അയച്ചു.
ഉത്തര്‍പ്രദേശില്‍ മിന്നലേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു - ബാലകര്‍ മരിച്ചു വാര്‍ത്ത
ഞായറാഴ്‌ച വൈകീട്ട് ആടുകളുമായി വനമേഖലയില്‍ നിന്നും വീടുകളിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് മിന്നലേറ്റ് മരിച്ചത്.