ഡല്‍ഹി: വിവിധ വിഭാഗങ്ങളിലായി 10,000 സൈനികരെ വിന്യസിച്ചതിന് പിന്നിൽ കശ്മീരിലെ ഭീകരാക്രമണ ഭീഷണിയെന്ന് കേന്ദ്ര സർക്കാർ. പാകിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയിൽ വലിയ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും ഇത് കണക്കിലെടുത്താണ് 100 അർദ്ധസൈനിക വിഭാഗങ്ങളെ കശ്‌മീർ താഴ്‌വരയിൽ വിന്യസിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. കശ്‌മീർ താഴ്‌വരയിലെ ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ജമ്മു കശ്‌മീരിലെ തീവ്രവാദ വിരുദ്ധ ഗ്രിഡിന്‍റെ (എൻഎസ്‌എ) യോഗം സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. കൗണ്ടർ സെക്യൂരിറ്റി ഗ്രിഡിലെ ഉന്നത ഉദ്യോഗസ്ഥരെ കാണാനായി എൻഎസ്‌എ കശ്‌മീർ താഴ്‌വരയിലേക്ക് പോവുകയും തുടർന്ന് അധിക സേനയെ വിന്യസിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്‌തു. ഇപ്പോൾ താഴ്‌വരയിൽ നടന്നുകൊണ്ടിരിക്കുന്ന അമർനാഥ് യാത്രയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സിഎപിഎഫിന്‍റെ 40,000 സൈനികരെയും ഇതിനകം വിന്യസിച്ചിട്ടുണ്ട്.
കശ്മീരില്‍ ഭീകരാക്രമണ ഭീഷണി; കൂടുതല്‍ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍
കശ്‌മീർ താഴ്‌വരയിലെ ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ജമ്മു കശ്‌മീരിലെ തീവ്രവാദ വിരുദ്ധ ഗ്രിഡിന്‍റെ യോഗം ചേർന്നിരുന്നു.
ഡല്‍ഹി: വിവിധ വിഭാഗങ്ങളിലായി 10,000 സൈനികരെ വിന്യസിച്ചതിന് പിന്നിൽ കശ്മീരിലെ ഭീകരാക്രമണ ഭീഷണിയെന്ന് കേന്ദ്ര സർക്കാർ. പാകിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയിൽ വലിയ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും ഇത് കണക്കിലെടുത്താണ് 100 അർദ്ധസൈനിക വിഭാഗങ്ങളെ കശ്‌മീർ താഴ്‌വരയിൽ വിന്യസിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. കശ്‌മീർ താഴ്‌വരയിലെ ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ജമ്മു കശ്‌മീരിലെ തീവ്രവാദ വിരുദ്ധ ഗ്രിഡിന്‍റെ (എൻഎസ്‌എ) യോഗം സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. കൗണ്ടർ സെക്യൂരിറ്റി ഗ്രിഡിലെ ഉന്നത ഉദ്യോഗസ്ഥരെ കാണാനായി എൻഎസ്‌എ കശ്‌മീർ താഴ്‌വരയിലേക്ക് പോവുകയും തുടർന്ന് അധിക സേനയെ വിന്യസിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്‌തു. ഇപ്പോൾ താഴ്‌വരയിൽ നടന്നുകൊണ്ടിരിക്കുന്ന അമർനാഥ് യാത്രയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സിഎപിഎഫിന്‍റെ 40,000 സൈനികരെയും ഇതിനകം വിന്യസിച്ചിട്ടുണ്ട്.
https://www.indiatoday.in/india/story/threat-major-terror-attack-kashmir-nsa-security-meet-centre-deploys-troops-1574397-2019-07-28
Conclusion: