മുംബൈ: രാജ്യത്ത് കൊവിഡ്-19 വ്യാപന ഭീതി നിലനില്‍ക്കെ മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി നൂറിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 150-ല്‍ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം വ്യാപിക്കുന്ന തോത് വർദ്ധിച്ചോതോടെ ശക്തമായ നടപടികളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി. കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതിന്‍റെ സൂചനകളാണ് മുംബൈ നഗരത്തില്‍ നിന്ന് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 1078 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 64 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.