ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി.നദ്ദ. മതപരമായ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയിലെത്തിയ 70 ശതമാനം ആളുകളും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ദളിതരാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദളിതരുടെ ഏറ്റവും വലിയ സംരക്ഷകൻ. സിഎഎയെ എതിര്‍ക്കുന്നവര്‍ ദലിത് വിരുദ്ധരാണ്. ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു നദ്ദ.
കോൺഗ്രസും പ്രതിപക്ഷ നേതാക്കളും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം വോട്ടാണ് മുൻഗണന, രാജ്യമല്ല. ഞങ്ങൾ ആരുടെയും പൗരത്വം എടുക്കുന്നില്ല. കോൺഗ്രസ് നിരവധി തെറ്റുകൾ ചെയ്തു. മോദി സർക്കാർ അവരെ തിരുത്തി. മതത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ജനസംഖ്യ ഇന്ന് 11 ശതമാനത്തിൽ നിന്ന് 14.5 ശതമാനമായി ഉയർന്നുവെന്നും ഹിന്ദു, ജൈന, സിഖ്, ബുദ്ധ, പാർസി, ക്രിസ്ത്യൻ ജനത 23 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറഞ്ഞുവെന്നും നദ്ദ ചൂണ്ടിക്കാട്ടി.
1950 ല്‍ ഞങ്ങള്‍ ഒരു മതേതര രാജ്യമായി മാറി. എന്നാല്‍ അതേസമയം പാകിസ്ഥാന്‍ സ്വയം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ ഹിന്ദു, സിഖ് ബുദ്ധ, പാർസി, ജൈന വിഭാഗത്തിലുള്ളവര്‍ മതന്യൂനപക്ഷങ്ങളാണ്. മുസ്ലീങ്ങള്‍ അവിടെ ന്യൂനപക്ഷ പീഡനങ്ങള്‍ക്ക് ഇരയാകുന്നില്ല. അതുകൊണ്ട് മറ്റുള്ളവരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്താത്തതും അതുകൊണ്ടാണെന്നും നദ്ദ വിശദീകരിച്ചു.