ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്ന സാഹചര്യത്തിൽ കർഷകർക്കും തൊഴിലിനും വേണ്ടി വോട്ട് ചെയ്യണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും വികസനത്തിനായി മഹാഗത്ബന്ധന് (മഹാസഖ്യം) വോട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി ബിഹാറിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
-
इस बार न्याय, रोज़गार, किसान-मज़दूर के लिए
— Rahul Gandhi (@RahulGandhi) October 28, 2020 " class="align-text-top noRightClick twitterSection" data="
आपका वोट हो सिर्फ़ महागठबंधन के लिए।
बिहार के पहले चरण के मतदान की आप सभी को शुभकामनाएँ।#आज_बदलेगा_बिहार
">इस बार न्याय, रोज़गार, किसान-मज़दूर के लिए
— Rahul Gandhi (@RahulGandhi) October 28, 2020
आपका वोट हो सिर्फ़ महागठबंधन के लिए।
बिहार के पहले चरण के मतदान की आप सभी को शुभकामनाएँ।#आज_बदलेगा_बिहारइस बार न्याय, रोज़गार, किसान-मज़दूर के लिए
— Rahul Gandhi (@RahulGandhi) October 28, 2020
आपका वोट हो सिर्फ़ महागठबंधन के लिए।
बिहार के पहले चरण के मतदान की आप सभी को शुभकामनाएँ।#आज_बदलेगा_बिहार
അതേസമയം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പശ്ചിം ചമ്പാരനിലെ വാൽമിക്കിനഗർ, ദർഭംഗ ജില്ലയിലെ കുശേശ്വർ അസ്താൻ എന്നിവിടങ്ങളിൽ രണ്ട് റാലികളെ അഭിസംബോധന ചെയ്യും.
ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യം, ആർജെഡി, കോൺഗ്രസും ഉൾപ്പെടുന്ന മഹാഗത്ബന്ധൻ, ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടി എന്നിവരുമായി ത്രികോണ മത്സരത്തിന് ബിഹാർ സാക്ഷ്യം വഹിക്കും. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഇന്ന് രാവിലെ 7 മണിയ്ക്ക് ആരംഭിച്ചു. 16 ജില്ലകളിലെ 71 നിയോജകമണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 1,066 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കും.
ജെഡി-യു (115), ബിജെപി (110 സീറ്റുകൾ) വികാസ്ഷീൽ ഇൻസാൻ പാർട്ടി (11), ജിതാൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ( 7) എന്നിവയടങ്ങുന്ന എൻഡിഎ ആണ് ഒരു വശത്തെങ്കിൽ, തേജശ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്ത മഹാഗത്ബന്ധൻ ആണ് മറുവശത്ത് ശക്തമായി നിലനിൽക്കുന്ന എതിരാളികൾ. മഹാസഖ്യത്തിൽ ആർജെഡിയ്ക്ക് 144 സീറ്റുകളും കോൺഗ്രസിന് 70 സീറ്റുകളും വീതമുണ്ട്. മറ്റ് സഖ്യ പങ്കാളികളിൽ സിപിഐ-എംഎൽ (19 സീറ്റുകൾ), സിപിഐ (6 സീറ്റുകൾ), സിപിഐഎം (4 സീറ്റുകൾ) എന്നിവ ഉൾപ്പെടുന്നു . എൽജെപി സ്വന്തമായി 136 സീറ്റുകളിൽ മത്സരിക്കും.