ലഖ്‌നൗ: കൊവിഡ് വൈറസിൽ നിന്ന് തന്‍റെ ഗ്രാമത്തെ സംരക്ഷിക്കാൻ മൂന്നാം ക്ലാസ് വിദ്യാർഥി. തന്‍റെ ഗ്രാമത്തിലുള്ള മെഡിക്കൽ ഷോപ്പുകളിൽ മാസ്ക് ലഭ്യമല്ല. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാൻ ഇവിടുത്തെ ആളുകൾക്ക് കഴിയാത്തതിന്‍റെ പ്രധാന കാരണം അതാണെന്ന് മാനവ് കസാന ഇടിവി ഭാരതിനോട് പറഞ്ഞു. തുടർന്ന് വീട്ടിൽ മാസ്കുകൾ നിർമ്മിക്കാൻ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. മാസ്കുകൾ സൗജന്യമായി ആളുകൾക്ക് നൽകി. ചെറിയ പരിശ്രമത്തിലൂടെ വിലയേറിയ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും മാനവ് കൂട്ടിച്ചേർത്തു. കൊവിഡ് പകർച്ചവ്യാധിയെ തടയുന്നതിനായി ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മാനവ് ജനങ്ങളോട് അഭ്യർഥിച്ചു.വൈറസ് പടരുന്നത് തടയാൻ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ചിലർ പരിഹസിക്കുകയാണെന്ന് ലോനി പ്രദേശത്ത് നിന്നുള്ള എട്ട് വയസുകാരൻ മാനവ് കസാന പറഞ്ഞു. ഉത്തർപ്രദേശിൽ ഇതുവരെ 2,200ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയുകയും 41 പേർ മരിക്കുകയും ചെയ്തു.
സൗജന്യമായി മാസ്കുകൾ വിതരണം ചെയ്ത് എട്ട് വയസുകാരന്‍ - ലോനി പ്രദേശ
കൊവിഡ് പകർച്ചവ്യാധിയെ തടയുന്നതിനായി ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് മാനവ് ജനങ്ങളോട് അഭ്യർഥിച്ചു