പൂനെ: പൂനെയിലെ ചേരി പ്രദേശത്തുണ്ടായ തീപിടുത്തത്തിൽ 30ഓളം വീടുകൾ കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. വടർവാടി പ്രദേശത്താണ് സംഭവം നടന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അതേസമയം വടർവാടിയുടെ മറ്റൊരു പ്രദേശത്തുണ്ടായ തീപിടുത്തത്തിൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമനസേന അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ജലസംഭരണികള്‍ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നെന്നും തീ അണക്കാൻ ഒരു മണിക്കൂറിലധികം സമയമെടുത്തെന്നും അധികൃതർ പറഞ്ഞു. തീപിടിത്തത്തിനിടെ രണ്ട് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
പൂനെയിൽ വൻ തീപിടുത്തം; 30ഓളം വീടുകൾ കത്തിനശിച്ചു - വടർവാടി പ്രദേശത്താണ് സംഭവം നടന്നത്
വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല