ETV Bharat / bharat

അപ്പോള്‍...ഇപ്പോള്‍... എപ്പോഴും: ഭരണഘടനയുടെ രചനയില്‍ ഡോ. അംബേദ്കറുടെ മാതൃകാപരമായ പരിശ്രമം - Untouchability banned

രാജ്യത്തിന്‍റെ പരമാധികാരത്തിനും ഉദ്‍ഗ്രഥനത്തിനും എല്ലാവര്‍ക്കും തുല്യാവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും വേണ്ടിയാണ് അദ്ദേഹം എപ്പോഴും നിലകൊണ്ടത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഉജ്വലമായ ഭരണഘടന, കഴിഞ്ഞ ഏഴ് ദശകങ്ങളായി നമ്മുടെ രാഷ്ട്രത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു.

Then now and always Dr. Ambedkars exemplary effort in constitution writing  ഭരണഘടനയുടെ രചനയില്‍ ഡോ. അംബേദ്കറുടെ മാതൃകാപരമായ പരിശ്രമം  Dr. Ambedkars exemplary effort in constitution writing  ഡോ. അംബേദ്കറുടെ മാതൃകാപരമായ പരിശ്രമം  അയിത്താചരണ നിരോധനം  ഒരു മഹാനായ ചിന്തകന്‍... പ്രാസംഗികന്‍...പ്രേരകശക്തി  Untouchability banned  A great thinker...orator...and persuader
Dr. Ambedkar
author img

By

Published : Nov 28, 2019, 7:52 PM IST

സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കലും ഒളിമങ്ങാത്ത പ്രതിച്ഛായയാണ് ഡോ. അംബേദ്കറുടെ വ്യക്തിത്വത്തിനുള്ളത്. അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയും അഭ്യസ്തവിദ്യനായ ഒരു രാഷ്ട്രീയക്കാരനും നിയമശാസ്ത്ര വിദഗ്ധനും, മഹാനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ആയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരും അധ:സ്ഥിതരുമായ ദശലക്ഷക്കണക്കിന് ആളുകളുടെ ശാക്തീകരണത്തിനായി അദ്ദേഹം പോരാടി. രാജ്യത്തിന്‍റെ പരമാധികാരത്തിനും ഉദ്‍ഗ്രഥനത്തിനും എല്ലാവര്‍ക്കും തുല്യാവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും വേണ്ടിയാണ് അദ്ദേഹം എപ്പോഴും നിലകൊണ്ടത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഉജ്വലമായ ഭരണഘടന, കഴിഞ്ഞ ഏഴ് ദശകങ്ങളായി നമ്മുടെ രാഷ്ട്രത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു. അയിത്തത്തിനെതിരെ അതിശക്തമായ പോരാട്ടം നയിച്ച അദ്ദേഹം രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള എല്ലാവരിലും വെളിച്ചം വീശി. ഒരു കൈയില്‍ ഒരു പുസ്തകവും മറുകൈയുടെ ചൂണ്ടുവിരല്‍ പുരോഗതിലേക്ക് ചൂണ്ടിയും നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ പ്രതിമതന്നെ ആ വ്യക്തിത്വം വെളിപ്പെടുത്തുന്നു.

ഒരു മഹാനായ ചിന്തകന്‍... പ്രാസംഗികന്‍...പ്രേരകശക്തി

ഭരണഘടന എഴുതി തയാറാക്കാന്‍ നിയോഗിക്കപ്പെട്ട ഭരണഘടനാനിര്‍മാണസഭ വിവിധ വിഷയങ്ങള്‍ പരിഗണിക്കാനായി 22 സമിതികളും 7 ഉപസമിതികളും രൂപീകരിച്ചു. അംബേദ്കര്‍ അധ്യക്ഷനും ആറ് അംഗങ്ങളുമായി 1947 ആഗസ്റ്റ് 29ന് രൂപീകരിച്ച ഡ്രാഫ്റ്റിംഗ് സമിതിയായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളാലും വംശീയവും ജാതീയവും ആയ കാരണങ്ങളാലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഇന്ത്യക്ക് എന്ത് വേണമെന്നതിനെക്കുറിച്ച് അംബേദ്കര്‍ക്ക് തികഞ്ഞ വ്യക്തതയുണ്ടെന്ന് ഗാന്ധിജി സ്വയം വിശ്വസിച്ചിരിക്കുന്നു. ഭരണ ഘടനാനിര്‍മാണ സഭയില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും അന്ന് നിയമമന്ത്രിയായിരുന്ന അംബേദ്കറെ സഭ ഐകകണ്ഠമായാണ് സമിതി അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. ഭരണഘടനാ നിര്‍മാണസഭ 11 തവണ യോഗം ചേര്‍ന്നു. അംഗങ്ങള്‍ എല്ലാവരും വാചികമായും രേഖാമൂലവും നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം തന്നെ ഡ്രാഫ്റ്റിംഗ് സമിതി രേഖപ്പെടുത്തി. ഈ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച ശേഷം സഭയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ അഭിപ്രായങ്ങള്‍ ഒന്നും തന്നെ വോട്ടിനിട്ടില്ല. ഓരോ നിര്‍ദ്ദേശങ്ങളും സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും ക്രമീകരണങ്ങള്‍ക്കും ഏകോപനത്തിനും സമവായത്തിനും ശേഷമാണ് അംഗീകരിക്കപ്പെട്ടത്. ഈ പ്രക്രിയ ഡ്രാഫ്റ്റിംഗ് സമിതിയുടെ ജോലി വളരെയേറെ വര്‍ദ്ധിപ്പിച്ചു. ഓരോ ഡ്രാഫ്റ്റും തയാറാക്കുന്നതിന്‍റെ ഭാഗമായി അറുപതിലേറെ രാജ്യങ്ങളുടെ ഭരണഘടനകള്‍ അംബേദ്കര്‍ വായിച്ചുനോക്കി. 2 വര്‍ഷം, 11 മാസം 18 ദിവസം നീണ്ട കാലയളവുകൊണ്ട് ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ട് കരട് പ്രതികള്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതി തയാറാക്കി. അംബേദ്കറുടെ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായിരുന്നു അത്. 115 ദിവസ ചര്‍ച്ചകള്‍ക്കും 2473 ഭേദഗതികള്‍ക്കും ശേഷം 1949 നവമ്പര്‍ 26ന് ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു.
ഇന്ത്യ-പാക്ക് വിഭജനത്തിന്‍റെ കയ്പ്പേറിയ അനുഭവം അംബേദ്കറെ വേദനിപ്പിച്ചു. അതുകൊണ്ട് സംസ്ഥാനങ്ങളായുള്ള വിഭജനം അദ്ദേഹം ആഗ്രഹിച്ചില്ല. രാജ്യത്തിന്‍റെ പരമാധികാരം ഊട്ടിയുറപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമം ഒരിക്കലും മറക്കാനാവില്ല. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്നതും ആര്‍ക്കും പ്രത്യേക അവകാശങ്ങളില്ലാത്തതുമായ ഏക പൗരത്വത്തോടുകൂടിയ ഒരു നീതിന്യായവ്യവസ്ഥ രൂപീകരിക്കപ്പെട്ടു. സോവിയറ്റ് രീതിയിലുള്ള ഭരണരീതിയെക്കാള്‍ ഒരു വ്യാവസായിക-കാര്‍ഷിക നയമാണ് അഭികാമ്യമെന്ന് അദ്ദേഹം നിയമനിര്‍മാണസഭാംഗങ്ങളെ ബോധ്യപ്പെടുത്തി. ഭരണഘടനയുടെ മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണെന്നും അതുകൊണ്ട് ’ഒരാള്‍ക്ക് ഒരു വോട്ട്’ നയം വേണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. എസ്‍സി,എസ്‍ടി വിഭാഗങ്ങളുടെ അധ:സ്ഥിതി കണക്കിലെടുത്ത് അവരുടെ ഉന്നമനത്തിനായി നിയമനിര്‍മാണ സഭകളിലേക്ക് മണ്ഡലങ്ങള്‍ സംവരണം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെടുന്നതിനായി അദ്ദേഹം പോരാടി.

അയിത്താചരണ നിരോധനം

പത്തുവര്‍ഷകാലത്തേക്ക് എസ്‍സി, എസ്‍ടി, ബിസി വിഭാഗങ്ങള്‍ക്ക് തൊഴിലിലും വിദ്യാഭാസത്തിലും സംവരണം വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സാധാരണക്കാരനുപോലും മൗലികാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും കോടതികളിലൂടെ ആ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനുമായി അദ്ദേഹം ഭരണഘടനയില്‍ 32-ആം വകുപ്പ് ഉള്‍പ്പെടുത്തി. ഇതിനെ ഭരണഘടനയുടെ ആത്മാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എല്ലാവരുടേയും ക്ഷേമത്തിനായി തുല്യ സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്ന ഗാന്ധിജിയുടെ ആവശ്യവും നിര്‍ദ്ദേശകതത്വങ്ങളില്‍ അദ്ദേഹം ഉള്‍പ്പെടുത്തി.

ക്ഷയിച്ച ആരോഗ്യം

ഭരണഘടനാരചനക്കായി രാപ്പകലില്ലാതെ നടത്തിയ പ്രയത്നത്തിന്‍റെ ഫലമായി അംബേദ്കറുടെ ആരോഗ്യം വളരെയേറെ ക്ഷയിച്ചു. നിരന്തരമായ വായന കാഴ്ചശക്തി കുറച്ചു. അതുപോലെ നിരന്തരമായ ഇരിപ്പ് പുറംവേദനക്കും കാല്‍മുട്ട് വേദനക്കും കാരണമായി. 1956 ഡിസമ്പര്‍ 6 ന് അദ്ദേഹം മരിച്ചു. ആ സമയത്ത് അദ്ദേഹത്തിന് കാഴ്ച്ചശക്തി ഒട്ടും ഉണ്ടായിരുന്നില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.