ചെന്നൈ: സൂപ്പർമാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ ശേഷം ക്ഷമക്കത്ത് എഴുതിവെച്ച് മോഷ്‌ടാവ്. മധുരൈ- ഉസിലാംപട്ടി റോഡിലുള്ള സൂപ്പർമാർക്കറ്റിലാണ് മോഷണം നടന്നത്. 65000 രൂപ വിലയുള്ള രണ്ട് കമ്പ്യൂട്ടറുകളും 50,000 രൂപയും ഒരു ടിവിയുമാണ് മോഷ്‌ടിക്കപ്പെട്ടത്.
"എനിക്ക് വിശക്കുന്നു. താങ്കൾക്ക് ഒരു ദിവസത്തെ വരുമാനം മാത്രമാണ് നഷ്‌ടപ്പെടുന്നത്. എന്നാൽ എനിക്ക് മൂന്ന് മാസത്തെ വരുമാനത്തിന് തുല്യമാണിത്. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു." കേസിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.