ETV Bharat / bharat

എന്തുകൊണ്ട്? എങ്ങിനെ? ഏത് രീതിയിൽ?; എച്ച്.സി.ക്യു ഗുണവും ദോഷവും

എച്ച്സിക്യു മലമ്പനി, വാതം, ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ ചികിത്സിക്കുവാന്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നു.

എന്തുകൊണ്ട്? എങ്ങിനെ? ഏത് രീതിയിൽ?; എച്ച്സിക്യു ഗുണവും ദോഷവും  എച്ച്സിക്യു ഗുണവും ദോഷവും  THE WHY AND THE HOW OF HCQ  HCQ  ഹൈഡ്രോക്‌സിക്ലോറോക്വിനില്‍  hydroxychloroquine
എച്ച്സിക്യു
author img

By

Published : Apr 20, 2020, 4:45 PM IST

ലമ്പനി വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനില്‍ (എച്ച്സിക്യു) വിശ്വാസം അര്‍പ്പിച്ചിരിക്കയാണ് ലോകം മുഴുവന്‍. അമേരിക്കയും ബ്രസീലുമടക്കമുള്ള 30 രാജ്യങ്ങളാണ് ഇന്ത്യയോട് എച്ച് സി ക്യു മരുന്ന് ആവശ്യപ്പെട്ടത്.

എന്തുകൊണ്ട് ഇന്ത്യയുടെ പക്കല്‍ ഇത്രത്തോളം കൂടുതല്‍ എച്ച് സി ക്യു ഉണ്ടായി? കൊവിഡിനെതിരെ അത് എത്രത്തോളം ഫലപ്രദമാണ്? അന്താരാഷ്ട്ര, ആഭ്യന്തര ആവശ്യങ്ങള്‍ക്ക് തികയുന്നതാണോ നമ്മുടെ നിലവിലുള്ള ഉല്‍പാദനം? കൊവിഡ്-19 ചികിത്സക്കായി മറ്റേതെങ്കിലും രാജ്യം ഇത് പരീക്ഷിക്കുന്നുണ്ടോ?

മഹാമാരി ലോകത്തെ മുഴുവന്‍ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഈ വേളയില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്കാണ് ഉറ്റു നോക്കുന്നത്. ലോകത്താകമാനം കോടി കണക്കിനു ജീവനുകള്‍ അപഹരിച്ച 1918-ലെ സ്പാനിഷ് ഫ്‌ളൂവിനു ശേഷം 1928-ല്‍ മലമ്പനി എന്ന പേരില്‍ മറ്റൊരു മഹാമാരി ലോക രാജ്യങ്ങളെ ആക്രമിക്കുവാന്‍ തുടങ്ങിയുരുന്നു. ദക്ഷിണ അമേരിക്കയില്‍ കണ്ടു വരുന്ന ഒരു മരത്തിന്‍റെ ഗണമായ സിങ്കോണ ഒഫിഷ്യനാലിസിന്‍റെ തൊലിയാണ് ഈ രോഗം ചികിത്സിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. ക്യുനൈന്‍ എന്നു പേരുള്ള ഒരു മരുന്നിന്‍റെ വൻ സ്രോതസ്സാണ് ഈ മരത്തൊലി. 1930 തോടുകൂടി മലമ്പനി നിരവധി രാജ്യങ്ങളിലേക്ക് പടരുവാന്‍ ആരംഭിച്ചതോടെ ഈ മരുന്ന് വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ തുടങ്ങി. ക്ലോറോക്വിന്‍ എന്ന് അതിന് പുതിയ പേരും നല്‍കപ്പെട്ടു. പക്ഷെ ക്ലോറോക്വിന് ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. 1950-ല്‍ ക്ലോറോക്വിന്‍ വീണ്ടും പരിഷ്‌കരിച്ച് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന പേരുള്ള മരുന്നായി പുനരവതരിച്ചു. എച്ച്സിക്യു മലമ്പനി, വാതം, ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ ചികിത്സിക്കുവാന്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നു.

വികസിത രാജ്യങ്ങളില്‍ മലമ്പനി വളരെ കുറച്ച് മാത്രമേ കണ്ടു വരാറുള്ളൂ. അതുകൊണ്ടാണ് 1980- നു ശേഷം അവരെല്ലാം എച്ച് സി ക്യു ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തിയത്. ഇതിന്‍റെ വില മിതമായതിനാൽ ഫാര്‍മാ വ്യവസായത്തിന് എച്ച് സി ക്യു വില്‍പ്പനയില്‍ നിന്നും കുറഞ്ഞ ലാഭമേ ലഭിക്കുന്നുള്ളൂ. അതിനാല്‍, യു എസ്, യു കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇറക്കുമതിയെ മാത്രം ആശ്രയിച്ചു. അതേ സമയം വന്‍ തോതില്‍ ഗ്രാമീണ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ മലമ്പനി വലിയതോതില്‍ ഉണ്ടാവുന്നുണ്ട്. ഇക്കാരണത്താല്‍ ഇന്ത്യയും ചൈനയുമാണ് എച്ച്സിക്യു വിന്‍റെ ഏറ്റവും വലിയ ഉല്‍പ്പാദകരായും മാറിയിരിക്കുന്നത്. എച്ച്സിക്യു കയറ്റുമതിയുടെ 70 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അതേസമയം എച്ച്സിക്യു നിര്‍മിക്കാന്‍ ആവശ്യമായ സജീവ മരുന്ന് നിർമാണ ചേരുവ (എ പി ഐ) ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഒരുമാസം 20 കോടി എച്ച്സിക്യു ഗുളികകള്‍ (200 എം ജി ഡോസിലുള്ളത്) നിര്‍മിക്കുവാന്‍ ഇന്ത്യയിലെ ഫാര്‍മ കമ്പനികള്‍ക്ക് കഴിവുണ്ട്. നമുക്ക് ഒരു വര്‍ഷം ആഭ്യന്തരമായി ആവശ്യമുള്ള എച്ച്സിക്യു ഗുളികകളുടെ എണ്ണം 2.4 കോടി ആണ്. അതിനാല്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സാധാരണ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ നാലിരട്ടി നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

അമേരിക്കയില്‍ മലമ്പനി ഏറ്റവും കുറവായാണ് ഉണ്ടാകുന്നത്. അതിനാല്‍ എച്ച്സിക്യു വിന്‍റെ കരുതല്‍ ശേഖരം ആ രാജ്യത്തിനാവശ്യമില്ല. അമേരിക്കയില്‍ പതിവായി ഡോക്ടര്‍മാര്‍ കുറിച്ച് കൊടുക്കുന്ന മരുന്നുകളുടെ പട്ടികയില്‍ 128-ആം സ്ഥാനമാണ് എച്ച്സിക്യു വിനുള്ളത്. 100 രോഗികളില്‍ ഒരാള്‍ക്ക് ഈ മരുന്നിന്‍റെ പാര്‍ശ്വഫലം ഹൃദയത്തേയും വൃക്കകളേയും ബാധിക്കുന്നു എന്നാണ് സ്വീഡനിലെ ഗവേഷകര്‍ പറയുന്നത്. 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവര്‍ക്കും ഈ മരുന്ന് നല്‍കരുത് എന്നാണ് ഐസിഎംആര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം എച്ച്സിക്യു പരീക്ഷിച്ചപ്പോള്‍ നല്ല ഫലമാണ് ലഭിച്ചത് എന്ന് അമേരിക്കയിലെ ഗവേഷകര്‍ പറയുന്നു. ചൈനയും ഫ്രാന്‍സും ഇതേ നിരീക്ഷണങ്ങള്‍ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. യുകെയിലും ഓസ്‌ട്രേലിയയിലും ഗവേഷണം നടന്നു വരുന്നതേയുള്ളൂ. ഇന്ത്യയില്‍ ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്നതിനായി എച്ച്സിക്യു അസിത്രോമൈസിനോടൊപ്പം ചേര്‍ത്തു നല്‍കുന്നു. മുന്‍ കരുതല്‍ നടപടി എന്ന നിലയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ സംയുക്തം നല്‍കുന്നുണ്ട്.

ഒരു പൂര്‍ണ ഡോസ് എന്നത് 14 ഗുളികകളാണെന്ന് വൈദ്യ ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഒരു ദീര്‍ഘ വീക്ഷണ നടപടി എന്ന നിലയില്‍ ഏതാണ്ട് 70 ലക്ഷം രോഗികള്‍ക്ക് എന്ന കണക്കില്‍ 10 കോടി ഗുളികകള്‍ അധികമായി ഉല്‍പ്പാദിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫാര്‍മ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.