ചെന്നൈ: പാസഞ്ചർ ട്രെയിനുകൾ മെയ് 17 വരെ സർവീസ് നടത്തില്ലെന്ന് ദക്ഷിണ റെയില്‍വേ. രാജ്യത്ത് ലോക്ക് ഡൗണ്‍ 17-ാം തീയതി വരെ നീട്ടിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വാർത്താകുറപ്പില്‍ വ്യക്തമാക്കി. അതേസമയം സ്‌പെഷ്യല്‍ ട്രെയിനുകൾ അതത് സംസ്ഥാനങ്ങൾ ആവശ്യപെടുന്ന പക്ഷം സർവീസ് നടത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്കും വിനോദ സഞ്ചാരികൾക്കും വിദ്യാർഥികൾക്കും അപേക്ഷ പരിശോധിച്ച ശേഷം ഈ സൗകര്യം അനുവദിക്കുന്ന കാര്യം അധികൃതർ പരിഗണിക്കും. കൊവിഡ് 19നുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ ഇത്തരത്തിലുള്ള ട്രെയിനുകളില്‍ സഞ്ചരിക്കാന്‍ അനുവദിക്കൂ. അതേസമയം ബുക്കിങ് സൗകര്യവും റിസർവേഷന്‍ കേന്ദ്രങ്ങളും 17-ാം തീയതി വരെ അടച്ചിടും. റെയില്‍വേ സ്റ്റേഷനുകള്‍ പൊതുജനങ്ങൾ ലോക്ക്‌ഡൗണ്‍ കഴിയുന്നത് വരെ സന്ദർശിക്കരുതെന്നും സ്‌പെഷ്യല്‍ ട്രെയിനില്‍ സഞ്ചരിക്കുന്നവർ സാമൂഹിക അകലവും ശുചിത്വവും പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
നിലവില്‍ പാസഞ്ചർ ട്രെയിനുകൾ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ
സ്‌പെഷ്യല്‍ ട്രെയിനുകൾ അതത് സംസ്ഥാനങ്ങൾ ആവശ്യപെടുന്ന പക്ഷം സർവീസ് നടത്തുമെന്നും ദക്ഷിണ റെയില്‍വേ