ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ന് വെർച്വൽ കൂടിക്കാഴ്‌ച നടത്തും. കൊവിഡ് പ്രതിസന്ധി ഒറ്റക്കെട്ടോടെ നേരിടുക, ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉന്നതതല ബന്ധം തുടരുന്നതിനായി 2019 ഒക്‌ടോബറിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഗതാഗത ബന്ധവും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
നരേന്ദ്രമോദി - ഷെയ്ഖ് ഹസീന കൂടിക്കാഴ്‌ച ഇന്ന്
കൊവിഡ് പ്രതിസന്ധി ഒറ്റക്കെട്ടോടെ നേരിടുക, ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും