ETV Bharat / bharat

ഗുജറാത്തിലെ കർഷകർക്ക് തിരിച്ചടിയായി വെട്ടുകിളിശല്യം - locust attack

വെട്ടുകിളികളെ തുരത്താനായി ഗുജറാത്ത് സർക്കാർ 27 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. പാടങ്ങളില്‍ കീടനാശിനി തളിച്ച് വെട്ടുകിളികളെ തുരത്തുന്നതാണ് പദ്ധതി. ഇതുവരെ 1815 എക്കറോളം ഗ്രാമങ്ങളില്‍ കീടനാശിനി തളിച്ചുകഴിഞ്ഞു

the locust attack in gujarats farms
ഗുജറാത്തിലെ കർഷകർക്ക് തിരിച്ചടിയായി വെട്ടുകിളിശല്യം
author img

By

Published : Dec 27, 2019, 8:39 AM IST

Updated : Dec 27, 2019, 10:10 AM IST

അഹമ്മദാബാദ്: ഗുജറാത്തില്‍ വെട്ടുകിളി ശല്യം കർഷകർക്ക് തിരിച്ചടിയാകുന്നു.ഗുജറാത്തിലെ വാവ്,തരഡ്,സുയിഗം ഉള്‍പ്പടെ 99 ഗ്രാമങ്ങളില്‍ വെട്ടുകിളി ശല്യം കർഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. ദൈയാപ്,വാവ് താലുക എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. പാകിസ്ഥാനില്‍ നിന്ന് കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ വിളകള്‍ കൂട്ടമായി നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.

ഗുജറാത്തിലെ കർഷകർക്ക് തിരിച്ചടിയായി വെട്ടുകിളിശല്യം

വെട്ടുകിളികളെ തുരത്താനായി ഗുജറാത്ത് സർക്കാർ 27 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. പാടങ്ങളില്‍ കീടനാശിനി തളിച്ച് വെട്ടുകിളികളെ തുരത്തുന്നതാണ് പദ്ധതി. ഇതുവരെ 1815 എക്കറോളം ഗ്രാമങ്ങളില്‍ കീടനാശിനി തളിച്ചുകഴിഞ്ഞു. വെട്ടുകിളി ശല്യം ഒഴിവാക്കാനായി കൃഷിയിടങ്ങളില്‍ വേലി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ വലിയ ശബ്ദമുണ്ടാക്കി ഇവയെ തുരത്താനും കർഷകർ ശ്രമിക്കാറുണ്ട്. കൃഷിനാശം സംഭവിച്ച കർഷകരുടെ വിശദാംശങ്ങള്‍ നല്‍കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

  • Team of experts from State Govt’s Agriculture Dept sprinkling pesticides to prevent standing crops from locust attack in Radka and other surrounding villages of Banaskantha district pic.twitter.com/UUKGGiLptD

    — CMO Gujarat (@CMOGuj) December 26, 2019 " class="align-text-top noRightClick twitterSection" data=" ">

വെട്ടുകിളികള്‍ ചെടികളുടെ തളിരിലകള്‍,വളർന്നുവരുന്ന ഭാഗങ്ങള്‍,പഴങ്ങള്‍ എന്നിവയാണ് ഭക്ഷിക്കുക. പലപ്പോളും കൂട്ടത്തോടെ ഇവ ചെടികളില്‍ വന്നിരിക്കുന്നതുമൂലം ചെടി പൂർണമായും നശിപ്പിക്കപ്പെടും. ഒക്ടോബർ മാസം മുതലാണ് വെട്ടുകിളികള്‍ എത്തിത്തുടങ്ങുന്നത്. നവംബർ,ഡിസംബർ മാസങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്.സൗത്ത് ഏഷ്യയില്‍ വ്യാപകമായ രീതിയില്‍ വെട്ടുകിളി ശല്യമുണ്ടാകുമെന്ന് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Intro:Body:

The locust attack in Gujarat’s farms — why and when do swarms strike

Conclusion:
Last Updated : Dec 27, 2019, 10:10 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.