ETV Bharat / bharat

പകർച്ചവ്യാധികൾ പകരുന്ന പാഠം - പകർച്ചവ്യാധികൾ

സർക്കാരുകളുടെ ശ്രദ്ധ തെരഞ്ഞെടുപ്പ്, വ്യാപാര ബന്ധം, യുദ്ധങ്ങൾ, ആധിപത്യം എന്നിവയാണ്. എന്നാൽ മനുഷ്യരാശിയുടെ നിലനിൽപ്പിനും ക്ഷേമത്തിനുമായി മുൻ‌കൂട്ടി ചിന്തിക്കുന്ന ആരുമില്ല. മനുഷ്യരുടെ താല്‍പര്യം കൂടുതലും കൂട്ട നശീകരണ ആയുധങ്ങൾ നിർമാണത്തിലാണ്. നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഉപയോഗശൂന്യമായ ഉപദേശങ്ങളും, പ്രത്യയശാസ്ത്രങ്ങളും ചർച്ച ചെയ്യുന്നതിന്‍റെ തിരക്കിലാണ് എന്നത് വലിയ ദൗർഭാഗ്യകരം തന്നെ.

പകർച്ചവ്യാധികൾ പകരുന്ന പാഠം  കൊവിഡ് 19  covid 19  epidemics  പകർച്ചവ്യാധികൾ  ചരിത്രത്തിന്‍റെ മുന്നറിയിപ്പുകൾ
പകർച്ചവ്യാധികൾ പകരുന്ന പാഠം
author img

By

Published : Mar 28, 2020, 1:58 PM IST

"ഒരു കായിക താരത്തിന് പ്രതിമാസം പത്ത് ലക്ഷം യൂറോയാണ് പ്രതിഫലം. ദൈവത്തെ പോലെ അയാളെ നമ്മൾ ആരാധിക്കുന്നു. എന്നാൽ ഒരു ഗവേഷകന് വെറും 1,800 യൂറോയാണ് നൽകുന്നത്." ഒരു സ്‌പാനിഷ് ജീവശാസ്ത്ര ഗവേഷകനുവേണ്ടി വാട്ട്‌സാപ്പിൽ വന്ന സന്ദേശങ്ങളിൽ ഒന്നാണിത്. ഫുട്ബോൾ താരങ്ങളോ ശാസ്‌ത്രലോകമോ അല്ലിവിടെ വിഷയം, മറിച്ച് രാജ്യങ്ങളും സർക്കാരും എന്തിനൊക്കെ മുൻഗണന നൽകുന്നു എന്നതാണ് പ്രധാനം. നമ്മുടെ നിലനിൽപ്പിന്‍റെ ഭീഷണി തിരിച്ചറിയാൻ സഹായിക്കാത്ത വിദ്യാഭ്യാസം കൊണ്ട് എന്ത് അർഥമാണുള്ളതെന്ന് തോന്നിപ്പോകും.

മാനവികതക്ക് മുൻഗണന നൽകണം

പകര്‍ച്ചവ്യാധികള്‍ ലോകത്തിന് അപരിചിതമല്ല. ബി‌സി 430 ൽ ഏഥൻസിലെ മഹാമാരിയില്‍ തുടങ്ങി, സമീപകാലത്ത് ലോകത്തെ വിറപ്പിച്ച സാര്‍സും എബോളയും വരെ മനുഷ്യരാശി നേരിട്ടു. ജീവന് ഭീഷണിയുയർത്തിയ ഇവയെ മനുഷ്യൻ അതിജീവിച്ചു. ഭയപ്പെടുത്താം എന്നാൽ ചരിത്രത്തിലെ ഒരു മഹാമാരിയും ഇതുവരെ മനുഷ്യരാശിയെ തുടച്ചുമാറ്റിയിട്ടില്ല. കൊവിഡ് 19 എന്ന മഹാമാരിയും മാറും. എല്ലാ മേഖലകളിലും നമ്മള്‍ മുന്നേറുന്നുവെന്ന് അഭിമാനിക്കുന്നു. 5ജി, നിർമിത ബുദ്ധി എന്നീ സാങ്കേതികവിദ്യകൾ കൊണ്ട് സമ്പന്നമായ അമേരിക്ക, യൂറോപ്പ്, ചൈന എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് 19 പരത്തുന്ന ഭീതി ചെറുതല്ല. ദിവസങ്ങൾക്കുള്ളിൽ വൈറസ് അപ്രത്യക്ഷമായേക്കാം, അല്ലെങ്കിൽ ഒരു മരുന്ന് കണ്ടുപിടിച്ചുകൊണ്ട് നമ്മള്‍ അതുണ്ടാക്കുന്ന ഭീഷണിയെ തടഞ്ഞേക്കാം, എന്നിരുന്നാലും മനുഷ്യരാശി അജയ്യരാണെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

മാനവികത നേരിടുന്ന ചോദ്യങ്ങൾ

കൊവിഡിൽ നിന്ന് നമുക്ക് എന്ത് പാഠങ്ങൾ ഉൾക്കൊള്ളാം?, കൊവിഡിന് ശേഷം മനുഷ്യർ എങ്ങനെ പെരുമാറും?, പ്രകൃതിയോടും സഹജീവികളോടും നാം എങ്ങനെ പെരുമാറണം?, എല്ലാം നിസാരമായി കാണുന്ന യുവതലമുറ മാറി ചിന്തിക്കുമോ?, ഈ മഹാമാരിക്ക് ശേഷം സർക്കാരുകൾ എങ്ങനെ പ്രവർത്തിക്കും?, ഗവേഷകർ എങ്ങനെ പ്രതികരിക്കും? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനുഷ്യരാശിയുടെ ഭാവി നിലനിൽപ്പിനെ തീരുമാനിക്കുന്നു. വികസിത, വികസ്വര രാജ്യങ്ങളുടെ കീഴിൽ മഹാശക്തികൾ, ആധുനികത, വെളുപ്പ്, കറുപ്പ്, ജാതി, മതം, മുതലാളിത്തം, കമ്മ്യൂണിസം എന്നിങ്ങനെ നാം സ്വയം വിഭജിച്ചിരിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ പദവിക്കോ പണത്തിനോ പകർച്ചവ്യാധിയെ സ്വാധീനിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്.

അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലെ പോഷകാഹാരം, ആരോഗ്യം, വികസനം തുടങ്ങിയ അവകാശവാദങ്ങളുടെ ശൂന്യത ഇന്ന് ലോകം കാണുകയാണ്. വൈറസുകൾ ദരിദ്ര രാജ്യങ്ങളിലേക്കോ പാവപ്പെട്ടവരിലേക്കോ മാത്രം പരിമിതപ്പെടുന്നില്ല എന്നതിന്‍റെ ശക്തമായ തെളിവാണ് കൊവിഡ് 19. ഇത് എല്ലാവരേയും ഒരുപോലെ നശിപ്പിക്കുകയും, പുരോഗതിക്കും വികാസത്തിനും പരിധിയുണ്ടെന്നും തെളിയിക്കുകയും ചെയ്‌തുകഴിഞ്ഞു.

പകർച്ചവ്യാധികൾ; മനുഷ്യന് നൽകുന്ന മുന്നറിയിപ്പ്

പകർച്ചവ്യാധികൾ മനുഷ്യന് മുന്നറിയിപ്പ് നൽകുന്നു. പക്ഷേ അത് മനസിലാക്കാത്ത സമൂഹം പാഠങ്ങൾ പഠിക്കുകയാണ്. 1346-1353 കാലഘട്ടത്തിൽ മധ്യേഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പടര്‍ന്ന “ബ്ലാക്ക് ഡെത്ത്” എന്നറിയപ്പെടുന്ന പകർച്ചവ്യാധി യൂറോപ്പിന്‍റെ പകുതിയും തുടച്ചുമാറ്റിയതായി കണക്കാക്കപ്പെടുന്നു. ഇത് ചരിത്രത്തിന്‍റെ ഗതിയെ തന്നെ മാറ്റിമറിച്ചു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡൽ വേതന സമ്പ്രദായം ആ പകർച്ചവ്യാധി തുടച്ചുനീക്കി. അവശേഷിക്കുന്നവർക്ക് ഉയർന്ന വേതനം നൽകി. പിൽക്കാലത്തെ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് ഇത് കാരണമായതായും പറയപ്പെടുന്നു.

പ്രകൃതിയെ മനസിലാക്കുക, പുരോഗതി സാധ്യമാക്കുക

1960 ൽ 'ക്ലബ് ഓഫ് റോം' എന്ന പേരിൽ ഒരു സംഘടന യൂറോപ്പില്‍ സ്ഥാപിതമായി. ലോകത്തിലെ ഭൂരിഭാഗം ശാസ്ത്രജ്ഞർ, സാമ്പത്തിക ശാസ്ത്രജ്ഞർ, വ്യവസായികൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർ അതിൽ അംഗങ്ങളായിരുന്നു. 1972ൽ സംഘടന 'വികസന പരിധി' എന്ന പേരിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചു. പ്രകൃതിയുമായി സന്തുലിതാവസ്ഥ നിലനിർത്താതെ മനുഷ്യന് മുന്നോട്ട് പോകാൻ കഴിയില്ല എന്നായിരുന്നു റിപ്പോർട്ടിന്‍റെ ഉള്ളടക്കം. ജനസംഖ്യാ വർധനവും, 2100 വർഷത്തിനപ്പുറമുള്ള ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെയും നേരിടാൻ നമ്മുടെ പാരിസ്ഥിതിക സംവിധാനത്തിന് കഴിയില്ലെന്നായിരുന്നു സംഘത്തിന്‍റെ നിഗമനം.ദശലക്ഷക്കണക്കിന് രൂപ ഗവേഷണത്തിനായി ഉപയോഗിച്ചിട്ടും പകർച്ചവ്യാധികൾ നമ്മെ തകർക്കുകയാണ്.

മലേറിയക്കുള്ള ശരിയായ വാക്‌സിൻ കണ്ടെത്താൻ ഇതുവരെ മനുഷ്യര്‍ക്ക് കഴിഞ്ഞിട്ടില്ല. യുഎസ് പോലുള്ള ഒരു രാജ്യത്ത് പോലും അഞ്ചാംപനി വീണ്ടും പൊട്ടിപ്പുറപ്പെടുന്നു! ആഗോള ബയോമെഡിക്കൽ ഗവേഷണത്തിന് എന്താണ് സംഭവിക്കുന്നത്?, നമ്മള്‍ ഇതിനെ 'സയൻസ് ആന്‍റ് ടെക്നോളജി' എന്ന് നാമകരണം ചെയ്യുന്നുണ്ടെങ്കിലും മിക്ക വിദ്യാർഥികൾക്കും താൽപര്യം സാങ്കേതികവിദ്യയോട് തന്നെയാണ്. ഇന്ന് വിദ്യാർഥികൾ കോളജിൽ നിന്ന് പുറത്തിറങ്ങിയാലുടൻ ദശലക്ഷക്കണക്കിന് രൂപയുടെ സാങ്കേതിക ജോലികൾ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ശുദ്ധമായ ശാസ്ത്ര വിഷയങ്ങളില്‍ കോഴ്‌സുകൾ തുടരാനും വർഷങ്ങളോളം ഗവേഷണങ്ങളിൽ തുടരാനുമുള്ള ഇച്ഛാശക്തിയും, ക്ഷമയും മിക്കവരും കാണിക്കുന്നില്ല!

വികസനത്തിന്‍റെ ഫലങ്ങൾ എല്ലാവരിലും എത്തിച്ചേരണം

എല്ലാ സർക്കാരുകളുടെയും, രാഷ്ട്രത്തലവന്മാരുടെയും ലോക നേതൃത്വത്തിന്‍റെയും ശ്രദ്ധ തെരഞ്ഞെടുപ്പ്, വ്യാപാര ബന്ധം, യുദ്ധങ്ങൾ, ആധിപത്യം എന്നിവയാണ്. എന്നാൽ വിശാലമായ ഹൃദയത്തോടെ മനുഷ്യരാശിയുടെ നിലനിൽപ്പിനും ക്ഷേമത്തിനുമായി മുൻ‌കൂട്ടി ചിന്തിക്കുന്നതാരാണ്?, മനുഷ്യരുടെ താല്‍പര്യം കൂടുതലും കൂട്ട നശീകരണ ആയുധങ്ങൾ നിർമാണത്തിലാണ്. ജനങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കുന്നത് ആരാണ്?, നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഉപയോഗശൂന്യമായ ഉപദേശങ്ങളും, പ്രത്യയശാസ്ത്രങ്ങളും ചർച്ച ചെയ്യുന്നതിന്‍റെ തിരക്കിലാണ് എന്നത് വലിയ ദൗർഭാഗ്യമാണ്.

തത്വചിന്തയും, മതവും മനുഷ്യത്വത്തിനേക്കാള്‍ വലുതല്ല എന്ന് ചരിത്രം നമ്മോട് പറയുന്നു. എന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്നു. മുതലാളിത്തത്തിന്‍റെയൊ, കമ്മ്യൂണിസത്തിന്‍റെയൊ അതോ മതങ്ങളുടെ പേരിലോ? യുഎസിനെയും ചൈനയെയും പോലുള്ള വികസിത രാജ്യങ്ങൾ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. സഹമനുഷ്യരുടെ ജീവിതനിലവാരം ഉയർത്താത്ത വികസനം തെറ്റാണ്. സഹജീവികളുമായി സഹവസിക്കാൻ കഴിയാത്ത വികസനം ഒരു വികസനവുമല്ല.

കുറഞ്ഞത് ഇപ്പോൾ, സമഗ്രമായ പൊതുജനാരോഗ്യമായിരിക്കണം വ്യാപാര അഭിലാഷങ്ങൾക്ക് മുകളില്‍ നിൽക്കേണ്ടത്. രാജ്യങ്ങൾ പൊതുജനാരോഗ്യത്തിൽ ഒറ്റക്കോ ഒന്നിച്ചോ നിക്ഷേപിക്കണം സാധ്യമാക്കണം. ആരോഗ്യകരമായ ഒരു ലോകത്തിന് പ്രഥമ പരിഗണന നൽകണം. കൊവിഡ് പോലുള്ള പകർച്ചവ്യാധികൾ നേരിടുമ്പോൾ, എല്ലാ രാജ്യങ്ങളും ഭിന്നതകൾ ഉപേക്ഷിച്ച് ഒത്തുചേരുകയും പ്രതിസന്ധി മറികടക്കാൻ ശാസ്ത്രീയ ഗവേഷണങ്ങളില്‍ സഹകരിക്കുകയും വേണം. സംശയങ്ങൾ, ആരോപണങ്ങൾ, വിശ്വാസവഞ്ചന എന്നിവ സന്തോഷത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കില്ല എന്നു മാത്രമല്ല മാനവികതയെ അവസാനിപ്പിക്കുകയും ചെയ്യും.

വ്യക്തിപരമായി നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകത കൊവിഡ് 19 ഉയര്‍ത്തികാട്ടുന്നു. നമ്മൾ വെറും മനുഷ്യരാണെന്ന് ഇത് തെളിയിച്ചു. റോബോട്ടുകൾ, നിർമി ബുദ്ധി എന്നതിനപ്പുറം പ്രകൃതിയോടും മറ്റ് ജീവികളോടും ചേർന്ന് ജീവിക്കാൻ നമ്മള്‍ പഠിക്കണം. ഈ യാഥാർഥ്യം മറന്നാല്‍, മാരകമായ പ്രതിസന്ധികൾ ഇനിയും നേരിടേണ്ടി വരും. ഇനിമുതൽ ചരിത്രം പറയുമ്പോൾ ക്രിസ്‌തുവിന് ശേഷവും ക്രിസ്‌തുവിന് മുമ്പും എന്നതിന് പകരം 'കൊവിഡിന് മുമ്പും കൊവിഡിന് ശേഷവും' എന്ന് തിരുത്തേണ്ടി വരുമോയെന്ന് കണ്ടറിയാം. ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും നമുക്ക് മികച്ച മനുഷ്യരാകാനും, കൂടുതൽ മനുഷ്യത്വമുള്ളവർ ആവാനും കഴിയുമോ? എന്ന ചോദ്യം വീണ്ടും ഉയരുന്നു.

കൊലയാളി വൈറസുകള്‍

പേരുകൾ വ്യത്യസ്‌തമായിരിക്കാം, എന്നാൽ ഈ വൈറസുകളുടെ ആക്രമണം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എസ്‌എ‌എസ്‌ആര്‍‌എസ്, പന്നിപ്പനി, എബോള, എം‌ഇ‌ആര്‍‌എസ്, ജൈക, മഞ്ഞപ്പനി തുടങ്ങിയ വ്യാധികള്‍ കുറച്ചുകാലമായി മനുഷ്യരാശിയെ വെല്ലുവിളിക്കുന്നു.

പ്രതിമാസം 5,000 പുതിയ അസുഖ ലക്ഷണങ്ങൾ ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലോക ബാങ്കിന്‍റെ കണക്കനുസരിച്ച്, ഈ പകർച്ചവ്യാധികൾ മൂലമുണ്ടാകുന്ന നാശനഷ്‌ടം പ്രതിവർഷം 57 ബില്യൺ ഡോളറാണ്. വലിയ തോതിലുള്ള നാശനഷ്‌ടങ്ങൾ സംഭവിക്കുന്നത് രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലൂടെ മാത്രമാണെന്ന് കരുതുന്നത് തെറ്റാണ്. സമയബന്ധിതമായ പ്രവർത്തനമൊന്നുമില്ലെങ്കിൽ, ഈ അദൃശ്യ വൈറസ് പോരാട്ടത്തിൽ ഇനിയും അനേകം ജീവനുകൾ നഷ്‌ടപ്പെടുത്തേണ്ടിവരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.