ETV Bharat / bharat

നിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള സുവര്‍ണ വഴി

വിവിധ ഘട്ടങ്ങളില്‍ അധ്യാപകരുടെ ദൗര്‍ലഭ്യത മൂലം ബുദ്ധിമുട്ടുന്ന 74 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ തന്നെ തുടരുകയാണ് ഇപ്പോഴും ഇന്ത്യ.

Golden path of quality education  education  വിദ്യാഭ്യാസം
education
author img

By

Published : Mar 19, 2020, 10:57 PM IST

നൂതന ചിന്തകളുടെ പുതിയ പന്ഥാവുകള്‍ നല്‍കുകയും ക്രിയാത്മകതക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കുകയും മാനവ വിഭവശേഷിയുടെ കരുത്ത് പുറത്തു കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്ന കേദാരങ്ങളാണ് സര്‍വകലാശാലകള്‍. എന്നാല്‍ എന്താണ് അവയുടെ ഇന്നത്തെ അവസ്ഥ? ആവശ്യത്തിന് ഫണ്ടുകള്‍ ഇല്ലാതെയും അധ്യാപന ജീവനക്കാരുടെ ദൗര്‍ലഭ്യതയും കൊണ്ട് പൊറുതി മുട്ടുകയാണ് ഭൂരിഭാഗം സർവകലാശാലകളും.

പാര്‍ലിമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് ലഭിച്ച ഒരു കനത്ത ആഘാതമാണ്. നിലവിലെ സാമ്പത്തിക വര്‍ഷത്തേക്ക് ഉന്നത വിദ്യാഭ്യാസ മേഖലക്ക് ആവശ്യമായത് 58,000 കോടി രൂപയാണെങ്കില്‍ ഏതാണ്ട് 39,000 കോടി രൂപ മാത്രമാണ് ഈയിടെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദ്യാര്‍ഥി-അധ്യാപക അനുപാതം കൈവരിക്കുന്നതിനും വേണ്ടത്ര അധ്യാപക നിയമനങ്ങള്‍ നടത്തുന്നതിനും ഈ തുക തികയാതെ വരും.

37.7% പദവികളാണ് എന്‍ഐടികളില്‍ ഒഴിഞ്ഞു കിടക്കുന്നത്. ഏതാണ്ട് അത്രതന്നെ കേന്ദ്ര സര്‍വകലാശാലകളിലും ഒഴിവുകളുണ്ട്. ഐഐടികളില്‍ 29% പദവികള്‍ നികത്തപ്പെടാതെ കിടക്കുന്നു. ഇതെല്ലാം കൂടി ചേരുമ്പോള്‍ നിലവില്‍ 78,000 പദവികളോളം ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനര്‍ഥം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂന്നില്‍ ഒന്നിലധികം ആവശ്യത്തിന് അധ്യാപന ജീവനക്കാരില്ലാതെ വലയുന്നു എന്നാണ്.

ഒരു വര്‍ഷം ഉന്നത വിദ്യാഭ്യാസത്തിന് ചൈന നീക്കി വെക്കുന്നത് 10 ലക്ഷം കോടി രൂപയാണെന്ന് നീതി ആയോഗ് അംഗം വി.കെ സാരസ്വത് ചൂണ്ടികാട്ടുന്നു. നമ്മുടെ നീക്കിയിരുപ്പ് അതുമായി താരതമ്യം ചെയ്യുമ്പോള്‍ കടലിലെ ഒരു തുള്ളി വെള്ളം മാത്രമാകുന്നു എന്നാണ് സാരസ്വത് പറയുന്നത്. നമ്മുടെ ദുരവസ്ഥയുടെ മൂല കാരണമായി അദ്ദേഹം ചൂണ്ടികാട്ടുന്നതും ഇതു തന്നെ. ഉന്നത വിദ്യാഭ്യാസ ഫണ്ടിന്‍റെ 50%-ലധികം ഐഐടികള്‍ക്കും ഐഐഎം-കള്‍ക്കും എന്‍ഐടികള്‍ക്കുമായി നീക്കി വെക്കുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ തെറ്റുകൾ സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. കാരണം 97% വിദ്യാര്‍ഥികള്‍ ഉള്‍കൊള്ളുന്ന ബാക്കി വരുന്ന 865 സ്ഥാപനങ്ങള്‍ക്കായി നല്‍കുന്നത് 49% മാത്രമാണ് എന്നതു തന്നെ. നമ്മുടെ ആഭ്യന്തര വിദ്യാഭ്യാസ മേഖലയും മറ്റ് പ്രാദേശിക പ്രശ്‌നങ്ങളാൽ വലയുന്നുണ്ട്.

ഏഴ് ദശാംബ്ദങ്ങള്‍ക്ക് മുന്‍പ് അന്നത്തെ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മിഷന്‍ ചെയര്‍മാനായിരുന്ന ഡോ എസ് രാധാകൃഷ്ണന്‍ പറഞ്ഞത് ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ സമയാസമയങ്ങളില്‍ ശക്തിപ്പെടുത്തണം എന്നാണ്. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരുകള്‍ സര്‍വകലാശാലകളില്‍ അധ്യാപന ജീവനക്കാരുടെ ഒഴിവുകള്‍ കുമിഞ്ഞു കൂടുന്നതിലേക്കാണ് നയിച്ചത്. ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് രണ്ട് ലക്ഷം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി പ്രത്യേക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് നീതി ആയോഗ് ഈയിടെ നിര്‍ദേശിക്കുകയുണ്ടായി. വിദേശ വിദ്യാര്‍ഥികള്‍ തേടി പോകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 26-ാം റാങ്ക് മാത്രമാണ് ഇന്ത്യക്കുള്ളത് എന്നോര്‍ക്കണം. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെ കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാരും 'ഇന്ത്യയില്‍ പഠിക്കുക'' എന്ന പദ്ധതി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി 30 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. സര്‍വകലാശാലകളില്‍ അക്കാദമിക് പദവികളിലേക്കും പുതുതായി ഉയര്‍ന്നു വരുന്ന സ്ഥാപനങ്ങളിലേക്കും നിയമിക്കുവാന്‍ അനുയോജ്യരായ ആളുകളെ കണ്ടെത്തുക എന്നുള്ളതാണ് യഥാര്‍ഥ പ്രശ്‌നം.

വിദ്യാഭ്യാസ വിദഗ്‌ധരെ കണ്ടെത്തുക എന്നത് ശരിക്കും വെല്ലുവിളി തന്നെ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന നിലവാരത്തിന്‍റെ വീഴ്‌ച തടയുന്നതിനായി രണ്ട് വര്‍ഷം മുന്‍പ് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മിഷന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് ഒട്ടേറെ വ്യാജ പിഎച്ച്ഡി സംഭവങ്ങള്‍ പുറത്തു വന്നത് ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഉന്നത നിലവാരം കൈവരിക്കുന്നതിനാവശ്യമായ ദീര്‍ഘകാല പദ്ധതി മാത്രമാണ് യഥാര്‍ഥ പരിഹാരമായി മുന്നില്‍ ഉള്ളത്.

പുതിയ കണ്ടെത്തലുകളില്‍ സര്‍ക്കാരുകള്‍ കാട്ടുന്ന താല്‍പര്യവും മാനവ വിഭവ ശേഷി വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും തൊഴില്‍ ഉത്‌പാദനക്ഷമതയെയും മൊത്ത ആഭ്യന്തര ഉത്‌പാദനത്തെയും മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കും. തലമുറകള്‍ നീളുന്ന വിധം തലയുയര്‍ത്തി പിടിച്ച് രാഷ്ട്ര പുനര്‍ നിര്‍മ്മാണം നടത്താന്‍ രാഷ്ട്രങ്ങളെ സഹായിക്കുന്നതില്‍ ഒരു നിർണായക ഘടകമാണ് വിദ്യാഭ്യാസം. എന്നാല്‍ നമ്മുടെ രാജ്യത്ത് ഈ മഹത്തായ മേഖല അടിസ്ഥാന ശില മുതല്‍ ദുര്‍ബലമായിരിക്കുകയാണ്. മുന്‍കാലത്ത് പുറത്തു വന്ന യുനെസ്‌കോ പഠനപ്രകാരം, മോശം സ്‌കൂള്‍ വിദ്യാഭ്യാസം മൂലം ഇന്ത്യ ഏതാണ്ട് 15 വര്‍ഷം പിറകോട്ടടിച്ചു എന്നാണ് കാണുന്നത്. 1.5 ദശലക്ഷം സ്‌കൂളൂകള്‍ രാജ്യത്തുള്ളപ്പോഴാണ് ഈ അവസ്ഥ. അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ അധ്യാപന ജീവനക്കാര്‍ വരെയുള്ള സമസ്ത മേഖലകളിലുമുള്ള കഴിവില്ലായ്‌മ കുട്ടികളുടെ സ്വാഭാവിക മിടുക്കിനെ ബാധിക്കുന്നു. 19,000 അധ്യാപന പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ നിലവിലുള്ള അലക്ഷ്യ ബോധം തുടച്ചു നീക്കിയല്ലാതെ അധ്യാപന നിലവാരം മെച്ചപ്പെടാന്‍ പോകുന്നില്ല. വിവിധ ഘട്ടങ്ങളില്‍ അധ്യാപകരുടെ ദൗര്‍ലഭ്യത മൂലം ബുദ്ധിമുട്ടുന്ന 74 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ തന്നെ തുടരുകയാണ് ഇപ്പോഴും ഇന്ത്യ. ഇതുമൂലം വിദ്യാഭ്യാസ നിലവാരം അനുദിനം വഷളാകുന്നു. വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ പ്രവര്‍ത്തിച്ചു വരുന്ന പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ഷം അധ്യാപകരെ മികച്ച ശമ്പളം വാഗ്‌ദാനം ചെയ്ത് നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരുവാന്‍ ചൈന ശ്രമിച്ചു വരികയാണ്. അതുപോലെ ഇവിടെയും അനുയോജ്യമായ പദവികളും പ്രതിഫലവും നല്‍കി വേണ്ട വിധം പരിശീലിപ്പിച്ച് അധ്യാപകരെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് രേഖ ലക്ഷ്യമിടുന്ന സാമൂഹിക ഘടന പൂര്‍ത്തീകരിക്കാന്‍ താഴെ തട്ടില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. നിലവാരമുള്ള വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള സുവര്‍ണ പാതയാണ്. ഒരു രാജ്യത്തിന്‍റെ വളര്‍ച്ചയുടെ യഥാര്‍ഥ ശക്തി എന്നുള്ളത് അത്തരം നിലവാരമുള്ള വിദ്യാഭ്യാസമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.