ETV Bharat / bharat

ഇമ്രാതി ദേവിക്കെതിരെ വിവാദ പരാമർശം;ഗാന്ധി കുടുംബം നടപടിയെടുക്കുന്നില്ലെന്ന് സ്‌മൃതി ഇറാനി

author img

By

Published : Oct 19, 2020, 6:02 PM IST

ദാബ്രയിൽ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ ബിജെപി സ്ഥാനാർഥിയെ ''ഐറ്റം'' എന്ന്‌ കമൽനാഥ്‌ വിളിച്ചത്‌.

ഇമാർതി ദേവി  ഗാന്ധി കുടുബം  സ്‌മൃതി ഇറാനി  Smriti Irani
ഇമാർതി ദേവിക്കെതിരെ വിവാദ പരാമർശം;ഗാന്ധി കുടുബം നടപടിയെടുക്കുന്നില്ലെന്ന് സ്‌മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന്‌ കൂറുമാറി ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ഇമ്രാതി ദേവി ക്കെതിരെ വിവാദ പരാമർശം നടത്തിയ കോൺഗ്രസ്‌ നേതാവ്‌ കമൽനാഥിനെതിരെ ഗാന്ധി കുടുംബം എന്തുകൊണ്ട്‌ നടപടിയെടുക്കുന്നില്ലെന്ന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. "ഒരു വനിതാ രാഷ്ട്രീയ പ്രവർത്തകയ്‌ക്കെതിരെ ഇത്തരം അവഹേളനപരമായ വാക്ക് ഉപയോഗിച്ചതിന് കമൽനാഥ് ജിയ്ക്ക് നൽകാൻ കഴിയുന്ന ഒരു ന്യായീകരണവും എനിക്കില്ല. ഗാന്ധി കുടുംബം ഈ വിഷയത്തിൽ തികച്ചും നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന്"‌ സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.

ആദ്യമായല്ല ഇത്തരത്തിലുള്ള പരാമർശങ്ങൾ കോൺഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. ഇതിനുമുൻപ്‌ ദിഗ്‌വിജയ്‌ സിങ്‌ ഒരു വനിതാ പ്രവർത്തകയ്ക്കെതിരെ ഇത്തരത്തിലുള്ള പരാമർശം നടത്തിയത്‌ എല്ലാവരും ഓർക്കുന്നത്‌ നല്ലതാണെന്നും സ്‌മൃതി പറഞ്ഞു .ദാബ്രയിൽ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ ബിജെപി സ്ഥാനാർഥിയെ കമൽനാഥ്‌ ''ഐറ്റം'' എന്ന്‌ വിളിച്ചത്‌.

.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.