ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി നേരിടുന്നതിലും സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലും ബിജെപി സർക്കാരിന് പിഴവ് സംഭവിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് പ്രതിസന്ധി കാലഘട്ടം നിലനിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ബാധ രാജ്യത്തെ തളർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലും മോദി സർക്കാർ ഒന്നും ചെയ്യാതെ നോക്കുകുത്തിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് സുനാമിയുടെ തുടക്കമാണെന്നും മുന്നോട്ട് സ്ഥിതി മോശമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൊവിഡ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്നും നാശനഷ്ടങ്ങൾ കുറയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.