ETV Bharat / bharat

ആധുനികതയില്‍ ഗാന്ധിജിയും ടാഗോറും സമ്മാനിച്ച ആശയ സംവാദങ്ങൾ - Modernity

ടാഗോറിന് ദേശീയതയെക്കുറിച്ച് സമൂലമായ വീക്ഷണങ്ങളുണ്ടായിരുന്നു. തീവ്ര ദേശീയതയിൽ നിന്ന് സുരക്ഷിതമായ അകലം അദ്ദേഹം പാലിച്ചു. ചെറുത്തുനിൽപ്പിന്‍റെ തന്ത്രമെന്ന നിലയിൽ ഗാന്ധിയൻ അഹിംസയെ ടാഗോർ സ്വാഗതം ചെയ്തിരുന്നെങ്കിലും ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെയും ചർക്കയെയും അദ്ദേഹം പിന്തുണച്ചില്ല.

ഗാന്ധിജിയും ടാഗോറും സമ്മാനിച്ച ആശയ സംവാദങ്ങൾ
author img

By

Published : Sep 6, 2019, 7:40 AM IST

ആധുനികത ജ്ഞാനോദയ മാതൃകയ്ക്ക് പുരോഗതിയുമായുള്ള സ്വയം പ്രഖ്യാപിത ബന്ധവും, സാംസ്കാരിക, രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലും സ്വാതന്ത്ര്യ സമര കാലത്ത് സജീവമായിരുന്നു. ആശയ സംവാദത്തില്‍ മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും പലപ്പോഴും വ്യത്യസ്ത ചേരികളിലായിരുന്നു. എന്നാല്‍ ആധുനികത ഭാരതത്തിന്‍റെ സാംസ്കാരിക സവിശേഷതകൾ ഇല്ലാതാക്കുമെന്നും ധാർമ്മികവും സാംസ്കാരികവുമായ ശോഷണം സംഭവിക്കുമെന്നും ഇരുവരും ചിന്തിച്ചു.
സ്വദേശി സമാജിനെക്കുറിച്ചുള്ള ടാഗോറിന്‍റെ കാഴ്ചപ്പാട് ഗാന്ധിജിയുടെ സ്വരാജിനെക്കുറിച്ചുള്ള ആശയവുമായി ശ്രദ്ധേയമായ സാമ്യത പുലർത്തുന്നുണ്ടെങ്കിലും ദേശീയത, സാംസ്കാര കൈമാറ്റം, ജീവിതത്തിൽ ശാസ്ത്ര സാങ്കേതികതയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണങ്ങളിൽ നിന്ന് ടാഗോർ വ്യത്യസ്തനായിരുന്നു.

ടാഗോറിന് ദേശീയതയെക്കുറിച്ച് സമൂലമായ വീക്ഷണങ്ങളുണ്ടായിരുന്നു. തീവ്ര ദേശീയതയിൽ നിന്ന് സുരക്ഷിതമായ അകലം അദ്ദേഹം പാലിച്ചു. ചെറുത്തുനിൽപ്പിന്‍റെ തന്ത്രമെന്ന നിലയിൽ ഗാന്ധിയൻ അഹിംസയെ ടാഗോർ സ്വാഗതം ചെയ്തിരുന്നെങ്കിലും ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെയും ചർക്കയെയും അദ്ദേഹം പിന്തുണച്ചില്ല. ഗാന്ധിജി വിദേശ വസ്തുക്കൾ പൂർണ്ണമായും നിരസിക്കുകയും തദ്ദേശീയ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഖാദി കേവലം പാശ്ചാത്യ ആധുനികതയെ ചെറുക്കുന്നതിനുള്ള ഒരു പ്രതീകാത്മക സ്ഥാനമായിരുന്നില്ല. മറിച്ച്, കൊളോണിയലിസത്തിന് എതിരായ രാഷ്ട്രീയ സന്ദേശങ്ങളേന്തുന്ന ധർമ്മസംഹിതയായിരുന്നു. ദൈനംദിന ജീവിതത്തിൽ കടന്നുവരുന്ന യൂറോപ്യൻ ആധുനികതയുടെ മാതൃകയെ ഉപേക്ഷിച്ചുകൊണ്ട് ഗാന്ധിജി ക്രമേണ ഒരു ജ്ഞാനോദയ പ്രത്യയശാസ്ത്രജ്ഞനായി ഉയർന്നുവന്നു. മറുവശത്ത് ശാസ്ത്ര സാങ്കേതിക മേഖലയിൽ യൂറോപ്യൻ ആധുനികതയുടെ പാരമ്പര്യം അംഗീകരിക്കാൻ ടാഗോർ ശ്രമിച്ചു.

ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനം ഗ്രാമങ്ങളാണെന്ന് ഗാന്ധിജിയും ടാഗോറും ശക്തമായി വിശ്വസിച്ചു. ഹരിജൻ എന്ന അദ്ദേഹത്തിന്‍റെ പത്രത്തിൽ ഗാന്ധിജി വ്യക്തമായി പറഞ്ഞു: “ഗ്രാമങ്ങൾ നശിച്ചാൽ ഇന്ത്യ നശിക്കും. അത് പിന്നെ ഇന്ത്യയായിരിക്കില്ല." ചമ്പാരൻ (1917), സേവാഗ്രാം (1920), വാർധ (1938) എന്നിവിടങ്ങളിൽ ഗ്രാമ പുനർനിർമ്മാണ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.

ഇന്ത്യൻ ഗ്രാമങ്ങളെ പുനർനിർമ്മിക്കാൻ ടാഗോറും ആഗ്രഹിച്ചു. കൊളോണിയൽ വ്യവസ്ഥയിലൂടെ തദ്ദേശീയ സംസ്കാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ആസൂത്രിതമായി നശിപ്പിക്കുന്നതിനെ ചെറുക്കുന്നതിന് 'ശ്രീനികേതൻ' എന്ന ആശയം അദ്ദേഹം പങ്കുവെച്ചു. അതോടൊപ്പം ടാഗോർ, സ്വദേശി സമാജ് എന്ന ആശയം മുന്നോട്ടുവച്ചു. ഇത് ഹിന്ദു സ്വരാജിൽ ഗാന്ധിജി പങ്കുവെച്ച സ്വരാജെന്ന ആശയവുമായി സമാനതയുള്ളതാണ്. ഗാന്ധിജിയും ടാഗോറും ആധുനിക ജ്ഞാനോദയ മാതൃകയെ വെല്ലുവിളിക്കുക മാത്രമല്ല, സ്വദേശി സമാജ്, സ്വരാജ് എന്നീ ആശയങ്ങളിലൂടെ അവയുടെ ബദൽ മാതൃകകൾ അവതരിപ്പിക്കുകയും ചെയ്തു. "സമാജിന് മനോവികാരവും അഭിലാഷവും ആവശ്യമാണ്. അതോടൊപ്പം അനുഭവപരമായ ഗവേഷണവും യുക്തിസഹമായ ചിന്തയും തുല്യ അളവിൽ ആവശ്യമാണ്” എന്ന് പറഞ്ഞുകൊണ്ട് ടാഗോർ ജ്ഞാനോദയ ശാസ്ത്രത്തിന് ഒരു പുതിയ മാനം നൽകി.

Intro:Body:

ആധുനികത ജ്ഞാനോദയ മാതൃകയ്ക്ക് പുരോഗതിയുമായുള്ള സ്വയം പ്രഖ്യാപിത ബന്ധവും, ഇന്ത്യയുമായുള്ള സാംസ്കാരിക, രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലും പണ്ഡിതന്മാർക്കിടയിൽ രൂക്ഷമായ സംവാദത്തിന് കാരണമായി. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും ആധുനികതയുടെ യൂറോസെൻട്രിസത്തെ എതിർത്തു. അത് രാജ്യത്തിന്‍റെ സാംസ്കാരിക സവിശേഷതകൾ ഇല്ലാതാക്കുകയും സാർവത്രികതയെക്കുറിച്ചുള്ള അന്വേഷണത്തിൽ ധാർമ്മികവും സാംസ്കാരികവുമായ ആപേക്ഷികത നിഷേധിക്കുകയും ചെയ്തു. 

ചർക്കയുമായി ബന്ധപ്പെട്ട് ഗാന്ധിയും ടാഗോറും തമ്മിലുള്ള സംവാദത്തെ കുറിച്ച്  പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും അവരുടെ ആശയങ്ങൾക്ക് ചില സമാനതകളുണ്ട്. സ്വദേശി സമാജിനെക്കുറിച്ചുള്ള ടാഗോറിന്റെ കാഴ്ചപ്പാട് ഗാന്ധിജിയുടെ സ്വരാജിനെക്കുറിച്ചുള്ള ആശയവുമായി ശ്രദ്ധേയമായ സാമ്യത പുലർത്തുന്നുണ്ടെങ്കിലും ദേശീയത, സാംസ്കാര കൈമാറ്റം, ജീവിതത്തിൽ ശാസ്ത്ര സാങ്കേതികതയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണങ്ങളിൽ നിന്ന് ടാഗോർ വ്യത്യസ്തനായിരുന്നു.

ടാഗോറിന് ദേശീയതയെക്കുറിച്ച് സമൂലമായ വീക്ഷണങ്ങളുണ്ടായിരുന്നു. തീവ്ര ദേശീയതയിൽ നിന്ന് സുരക്ഷിതമായ അകലം അദ്ദേഹം പാലിച്ചു. ചെറുത്തുനിൽപ്പിന്റെ ഒരു തന്ത്രമെന്ന നിലയിൽ ഗാന്ധിയൻ അഹിംസയെ ടാഗോർ സ്വാഗതം ചെയ്തിരുന്നെങ്കിലും ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെയും ചർക്കയെയും അദ്ദേഹം പിന്തുണച്ചില്ല. ഗാന്ധിജി വിദേശ വസ്തുക്കൾ പൂർണ്ണമായും നിരസിക്കുകയും തദ്ദേശീയ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഖാദി കേവലം പാശ്ചാത്യ ആധുനികതയെ ചെറുക്കുന്നതിനുള്ള ഒരു പ്രതീകാത്മക സ്ഥാനമായിരുന്നില്ല. മറിച്ച്, അപകോളനീകരണത്തിന്റെ രാഷ്ട്രീയ സന്ദേശങ്ങളേന്തുന്ന ധർമ്മസംഹിതയായിരുന്നു. ദൈനംദിന ജീവിതത്തിൽ കടന്നുവരുന്ന യൂറോപ്യൻ ആധുനികതയുടെ മാതൃകയെ ഉപേക്ഷിച്ചുകൊണ്ട് ഗാന്ധിജി ക്രമേണ ഒരു ജ്ഞാനോദയ പ്രത്യയശാസ്ത്രജ്ഞനായി ഉയർന്നുവന്നു. മറുവശത്ത് ശാസ്ത്ര സാങ്കേതിക മേഖലയിൽ യൂറോപ്യൻ ആധുനികതയുടെ പാരമ്പര്യം അംഗീകരിക്കാൻ ടാഗോർ ശ്രമിച്ചു.

ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനം ഗ്രാമങ്ങളാണെന്ന് ഗാന്ധിജിയും ടാഗോറും ശക്തമായി വിശ്വസിച്ചു. ഹരിജൻ എന്ന അദ്ദേഹത്തിന്‍റെ പത്രത്തിൽ ഗാന്ധിജി വ്യക്തമായി പറഞ്ഞു: “ഗ്രാമങ്ങൾ നശിച്ചാൽ ഇന്ത്യ നശിക്കും. അത് പിന്നെ ഇന്ത്യയായിരിക്കില്ല." ചമ്പാരൻ (1917), സേവാഗ്രാം (1920), വാർധ (1938) എന്നിവിടങ്ങളിൽ ഗ്രാമ പുനർനിർമ്മാണ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. 

ഇന്ത്യൻ ഗ്രാമങ്ങളെ പുനർനിർമ്മിക്കാൻ ടാഗോറും ആഗ്രഹിച്ചു. കൊളോണിയൽ വ്യവസ്ഥയിലൂടെ തദ്ദേശീയ സംസ്കാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ആസൂത്രിതമായി നശിപ്പിക്കുന്നതിനെ ചെറുക്കുന്നതിന് 'ശ്രീനികേതൻ' എന്ന ആശയം അദ്ദേഹം പങ്കുവെച്ചു.  പാശ്ചാത്യ ആശയത്തിന്റെ നിർബന്ധിതവും നിയന്ത്രണിക്കുന്നതുമായ സ്വഭാവത്തെ വിമർശിച്ച ടാഗോർ, സ്വദേശി സമാജ് എന്ന ആശയം മുന്നോട്ടുവച്ചു. ഇത് ഹിന്ദു സ്വരാജിൽ ഗാന്ധിജി പങ്കുവെച്ച സ്വരാജെന്ന ആശയവുമായി സമാനതയുള്ളതാണ്. ഗാന്ധിജിയും ടാഗോറും ആധുനിക ജ്ഞാനോദയ മാതൃകയെ വെല്ലുവിളിക്കുക മാത്രമല്ല, സ്വദേശി സമാജ്, സ്വരാജ് എന്നീ ആശയങ്ങളിലൂടെ അവയുടെ ബദൽ മാതൃകകൾ അവതരിപ്പിക്കുകയും ചെയ്തു. "സമാജിന് മനോവികാരവും അഭിലാഷവും ആവശ്യമാണ്. അതോടൊപ്പം അനുഭവപരമായ ഗവേഷണവും യുക്തിസഹമായ ചിന്തയും തുല്യ അളവിൽ ആവശ്യമാണ്” എന്ന് പറഞ്ഞുകൊണ്ട് ടാഗോർ ജ്ഞാനോദയ ശാസ്ത്രത്തിന് ഒരു പുതിയ മാനം നൽകി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.