ലഖ്‌നൗ: ഡൽഹിയിലേക്ക് കടത്തുന്നതിനിടയിൽ പെണ്‍കുട്ടി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ദോൻഗറിൽ നിന്നുള്ള പെണ്‍കുട്ടി തയ്യൽ പരിശീലനത്തിനായി 11 പെണ്‍കുട്ടികൾ അടങ്ങിയ സംഘത്തിനൊപ്പമാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഇവരെ ഡൽഹിയിൽ എത്തിക്കാമെന്ന് ഏറ്റ വ്യക്തിയുടെ പെരുമാറ്റത്തിൽ യാത്രാമധ്യേ സംശയം തോന്നിയ പെണ്‍കുട്ടി സംഘത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങളോളം കാൽനടയായി സഞ്ചരിച്ച പെണ്‍കുട്ടി ഹത്രാസ് ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് കോത്‌വാലി പൊലീസിന്‍റെ സഹായം ലഭിക്കുകയായിരുന്നു. മാതാപിതാക്കളുടെ അനുമതിയോടെയാണ് പെണ്‍കുട്ടികൾ ഡൽഹിയിലേക്ക് പുറപ്പെട്ടതെന്നും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്‌വാൾ പറഞ്ഞു.
മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് പതിനേഴുകാരി രക്ഷപ്പെട്ടു
മധ്യപ്രദേശിലെ ദോൻഗറിൽ നിന്നുള്ള പെണ്‍കുട്ടി തയ്യൽ പരിശീലനത്തിനായി 11 പെണ്‍കുട്ടികൾ അടങ്ങിയ സംഘത്തിനൊപ്പം ഡൽഹിയിലേക്ക് പുറപ്പെട്ടതായിരുന്നു